കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം: യെച്ചൂരി

Update: 2018-03-15 16:53 GMT
Editor : admin
കേരളത്തിലെ ജനങ്ങള്‍ക്ക് അഭിവാദ്യം: യെച്ചൂരി
Advertising

കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലേത് അഴിമതിക്കെതിരായ ജനവിധിയാണ്. ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണ ഉണ്ടായിരുന്നുവെന്ന് ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. തൃണമൂലിന്റെ സഹായം കൊണ്ടാണ് ബംഗാളില്‍ ബിജെപിക്ക് സീറ്റ് കിട്ടിയത്. മാഹിയില്‍ വിജയിക്കാനായതില്‍ വളരെയധികം സന്തോഷമുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയെ വിവാദങ്ങളില്ലാതെ തെരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ചേര്‍ന്ന ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും യെച്ചൂരി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News