ഇടുക്കിയിലെ ജലനിരപ്പ് പതിറ്റാണ്ടിലെ ഏറ്റവും താഴ്‍ന്ന നിലയില്‍
മഴകുറഞ്ഞത് വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിക്കും
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യത്തെ ഏറ്റവും വലിയ റിസര്‍വോയറുകളില്‍ ഒന്നായ ഇടുക്കിയില്‍ 1975 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലനിരപ്പ് കുറവ് രേഖപെടുത്തിയത് മൂന്ന് തവണയാണ്. ഇപ്പോഴത്തെ കുറഞ്ഞ ജലനിരപ്പാകട്ടെ 13 വര്‍ഷത്തിനുശേഷം ആദ്യവുമാണ്.
1975 നുശേഷം ജലനിരപ്പ് കുറഞ്ഞ 1987 ല്‍ ജലനിരപ്പ് 2317.5 അടി ആയിരുന്നു. 2002 ല്‍ 2325.06 അടിയും 2003 ല്‍ 2343.08 അടിയുമായിരുന്നു. ഇപ്പോഴത്തെ ജലനിരപ്പാവട്ടെ 2349.56 അടിയാണ്. 2010 മുതല്‍ 2012 വരെയുളള കാലയളവില്‍ ഓരോ മണ്‍സൂണിലും ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയിരുന്നു. 2014 ലെ വേനല്‍കാലത്ത് പ്രതിദിനം ഉത്പാദിപ്പിച്ചതാവട്ടെ 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഡാമിന്റെ വ്യഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പ് താഴ്ന്നു തുടങ്ങിയത്. ഇന്നലെ വരെ ലഭിച്ചത് 2219.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. മുന്‍വര്‍ഷങ്ങളില്‍ ഒക്ടോബര്‍, നവംബര്‍മാസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഡാമിന്റെ ജലസംഭരണ പ്രദേശങ്ങളായ അഞ്ചുരുളി, ഉപ്പുതറ, കണ്ണംപടി, അയ്യപ്പന്‍കോവില്‍ തുടങ്ങിയ പ്രേദേശങ്ങളിലും മഴയില്ലാത്തതിനാല്‍ ഡാമിലേക്ക് നീരൊഴുക്ക് ഇല്ലാതായതും ജലനിരപ്പ് കുറയാന്‍ കാരണമായി. ജലനിരപ്പ് ഇതേനിലയില്‍ തുടര്‍ന്നാല്‍ അത് വൈദ്യുതി ഉല്‍പ്പാദനത്തെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇനി പ്രതീക്ഷയുള്ളത് തുലാവര്‍ഷമാണ്. അതും കനിഞ്ഞില്ലായെങ്കില്‍ വൈദ്യുതി ഉല്‍പ്പാദനം നിറുത്തിവെക്കേണ്ട അവസ്ഥയിലേക്ക് എത്തും. സംസ്ഥാനത്തെ പ്രധാന വൈദ്യുതി ഉല്‍പ്പാദന കേന്ദമായ ഇടുക്കി.