പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടാകും

Update: 2018-03-19 17:13 GMT
Editor : admin
പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടാകും
Advertising

അഴിമതി ആരോപണമുള്ളവരേയും,രാഷ്ട്രീയ ചായ്വുള്ള ഉദ്യോഗസ്ഥരെയും മാറ്റാനാണ് എല്‍ഡിഎഫിന്‍റെ തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഢി മാറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ട്.

Full View

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതോടെ പോലീസ് തലപ്പത്ത് അഴിച്ച് പണിയുണ്ടാകും. അഴിമതി ആരോപണമുള്ളവരേയും,രാഷ്ട്രീയ ചായ്വുള്ള ഉദ്യോഗസ്ഥരെയും മാറ്റാനാണ് എല്‍ഡിഎഫിന്‍റെ തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഢി മാറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടുണ്ട്.

പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഏറ്റെടുക്കുന്നതോടെ പോലീസ് തലപ്പത്ത് വലിയ മാറ്റങ്ങളാകും ഉണ്ടാവുക.ഡിജിപി ടിപി സെന്‍കുമാറിനോട് സിപിഎമ്മിന് താത്പര്യം ഇല്ലെങ്കിലും ക്രമസമാധാന ചുമതലയുള്ള ഡിജിപിയെന്ന നിലയില്‍ ഉടന്‍ മാറ്റില്ല. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡിയെ മാറ്റാന്‍ തീരുമാനമായിട്ടുണ്ട്.

ഇന്‍ലിജന്‍സ് ഡിജിപി എ ഹേമചന്ദ്രന് സ്ഥാന ചലനം ഉണ്ടാകുമെന്നാണ് സൂചന. മിക്ക ജില്ലകളിലെയും എസ്പിമാര്‍ മാറും. പോലീസ് വെയര്‍ ഹൌസിംഗ് കണ്‍സ്ട്രക്ഷന്‍ എം.ഡി സ്ഥാനത്തിരിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ മികച്ച പോസ്റ്റിലേക്ക് മാറ്റും. ഫയര്‍ഫോഴ്സ് മേധാവി ലോക്നാഥ് ബെഹ്റ, ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് എന്നിവരെയും മറ്റ് പദവികളിലേക്ക് പരിഗണിക്കുന്നുണ്ട്.

വിജിലസന്‍സ് സംവിധാനത്തെ പൂര്‍ണ്ണമായും മാറ്റി സ്വതന്ത്രമാക്കാനുള്ള നടപടികളും ഉണ്ടാകും. സ്ത്രീ സുരക്ഷക്കായി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ തലപ്പത്തിരുത്തി പോലീസിനുള്ളില്‍ പ്രത്യക വിഭാഗം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘവും ഉണ്ടാവും.‌

Tags:    

Writer - admin

contributor

Editor - admin

contributor

Similar News