റബര്‍ സബ്സിഡി നിര്‍ത്തിവെച്ചു
വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ റബര്‍ബോര്‍ഡ് സ്വീകരിക്കുന്നില്ല.
റബര്‍ സബ്സിഡി നിര്‍ത്തിവെച്ചു. വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ റബര്‍ബോര്‍ഡ് സ്വീകരിക്കുന്നില്ല. പദ്ധതി തുടരണമോ എന്ന് പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതാണ് കാരണം. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
റബറിന്‍റെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് റബര്‍ വിലസ്ഥിരതാ ഫണ്ടിലൂടെ സബ്സിഡി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നത്. റബറിന് കിലോക്ക് 150 രൂപ ഉറപ്പുവരുത്തുന്ന രീതിരിയാലിരുന്നു പ്രവര്‍ത്തനം. 150 രൂപയും മാര്‍ക്കറ്റ് വിലയും തമ്മിലുള്ള വ്യത്യാസം റബര്‍ബോര്‍ഡ് മുഖേന നല്‍കിപോന്നു. പദ്ധതി തുടരുമെന്നായിരുന്നു പുതിയ ബജറ്റിലെയും പ്രഖ്യാപനം. 500 കോടി രൂപ മാറ്റിവെക്കുകയുംചെയ്തു. എന്നാല്‍ റബര്‍ബോര്‍ഡുകള്‍ സബ്സിഡിക്കുള്ള അപേക്ഷ രണ്ടു മാസമായി സ്വീകരിക്കുന്നില്ല.
നേരത്തെ സ്വീകരിച്ച അപേക്ഷകളിലും പണം ലഭിക്കാനുള്ളവരുണ്ട്. 500 കോടി രൂപ നീക്കിവെച്ചിട്ടും എന്തുകൊണ്ടാണ് പദ്ധതി തുടരാത്തതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.