കലോത്സവം പ്രകൃതി സൌഹൃദമാക്കാനൊരുങ്ങി തൃശൂര്‍

Update: 2018-03-21 04:52 GMT
Editor : Jaisy
കലോത്സവം പ്രകൃതി സൌഹൃദമാക്കാനൊരുങ്ങി തൃശൂര്‍
Advertising

കലോത്സവം മുഴുവനായും ഹരിതമയമായിരിക്കും

പൂർണമായും പ്രകൃതി സൗഹൃദമായിരിക്കും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം . മാലിന്യം ശേഖരിക്കാൻ മുള കൊണ്ടുള്ള കുട്ടകളും വിത്തുപേനയും ഹരിത ബാഡ്ജുമടക്കകം കലോത്സവം ഹരിതമയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. എല്ലാ വേദികളിലും ഹരിത വളണ്ടിയര്‍മാരുടെ സേവനവും ഉണ്ടാകും.

Full View

പൂർണമായും പ്രകൃതി സൗഹൃദമായിരിക്കും ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം . മാലിന്യം ശേഖരിക്കാൻ മുള കൊണ്ടുള്ള കുട്ടകളും വിത്തുപേനയും ഹരിത ബാഡ്ജുമടക്കകം കലോത്സവം ഹരിതമയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

കലോത്സവം മുഴുവനായും ഹരിതമയമായിരിക്കും. മുളങ്കുട്ടകൾ എല്ലാ വേദികളിലും ഇടം പിടിക്കും.ആര്യമ്പാടം സർവ്വോദയം വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലെ കുട്ടികളാണ് കുട്ടനിർമ്മിക്കുന്നത്. കലോത്സവത്തിനെത്തുന്ന മുഴുവൻ പേരെയും വരവേൽക്കുന്നത് വൃക്ഷത്തൈകളുമായാണ്. കലോത്സവത്തിനെത്തുന്നവർക്ക് മൺ കൂജയിൽ കുടിവെള്ളം നൽകുമ്പോൾ മുള കൊണ്ടുള്ള ഗ്ലാസായിരിക്കും ഉപയോഗിക്കുക.

കലോത്സവത്തിനുപയോഗിക്കാൻ കടലാസുകൊണ്ടുള്ള വിത്തുപേനയാണ് സംഘാടകർ ഒരുക്കുന്നത്. ബാംബൂ കോർപ്പറേഷന്റെ സഹകരണത്തോടെ മുള കൊണ്ടുള്ള വീടാണ് ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റി ഓഫീസിനായി നിർമ്മിക്കുക. ബാഡ്ജുകളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു തന്നെ . കടലാസും ചണവും ഉപയോഗിച്ചാണ് ബാഡ്ജുകൾ തയ്യാറാക്കുന്നത്. ഓരോ വേദികളിലും ഹരിത വളണ്ടിയർമാരും ഉണ്ടാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News