ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സിക്കു വിടാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എന്‍ എസ് എസ്

Update: 2018-03-25 18:54 GMT
ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സിക്കു വിടാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എന്‍ എസ് എസ്
Advertising

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കമെന്നും ബജറ്റ് സമ്മേളനത്തില്‍ പ്രമേയം

Full View

ദേവസ്വം നിയമനങ്ങള്‍ പിഎസ്‍സിക്കു വിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍എസ്എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വര്‍ഗീയതയോടുള്ള മൃദുസമീപനം യുഡിഎഫിന് വിനയായെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ക്ക് ബജറ്റ് സമ്മേളനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനം പിഎസ്‍സിക്കു വിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നിലനിര്‍ത്തണമെന്നും എന്‍എസ്എസിന്റെ 102ാം വാര്‍ഷിക ബജറ്റിലെ പ്രമേയം അടിവരയിട്ട് ആവശ്യപ്പെടുന്നു. നിയമനം പിഎസ് സിക്കു വിടണമെന്ന മന്ത്രിയുടെ പ്രസ്താവന ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ പറയുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടിസ്വീകരിക്കണം. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് എന്‍ എസ് എസ് നിലപാട് വ്യക്തമാക്കിയത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍‍ഡ് വേണമെന്നതാണ് അഭിപ്രായമെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ലെന്നും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

ശബരിമലക്ഷേത്രത്തിലെ ആചാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയ്ക്കെതിരായി മൃദുസമീപനം സ്വീകരിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായതെന്ന് പ്രമേയാവതരണത്തിനിടെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നത് എന്‍എസ്എസ് നിലപാടാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യത്തിലും ഈ നിലപാട് തുടരുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Tags:    

Similar News