മാണിയെ ക്ഷണിക്കില്ല, സ്വയം തിരിച്ചുവരാം: യുഡിഎഫ്

Update: 2018-03-26 09:55 GMT
മാണിയെ ക്ഷണിക്കില്ല, സ്വയം തിരിച്ചുവരാം: യുഡിഎഫ്
Advertising

മാണിക്ക് നിലപാടെടുത്ത് തിരിച്ചുവരാം. ഇതിന്റെ പേരിലുള്ള പരസ്യപ്രസ്താവന വേണ്ടെന്നും യുഡിഎഫ് തീരുമാനിച്ചു.

Full View

കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് യുഡിഎഫില്‍ പൊതു അഭിപ്രായം. നിലപാട് വ്യക്തമാക്കി മാണിക്ക് യുഡിഎഫിലേക്ക് വരാമെന്നും യോഗം അഭിപ്രായപ്പെട്ടു. കെ എം മാണിയുടെ മുന്നണിപ്രവേശം നിരന്തരം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മുന്നണിയിലെടുക്കണമെന്ന ആവശ്യവുമായി സമീപിച്ചില്ലെന്നും ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശയാണെന്നുമായിരുന്നു കെ എം മാണിയുടെ പ്രതികരണം.

കെ എം മാണി യുഡിഎഫ് വിട്ടതിന് ശേഷം നിരന്തരം ആവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്‍റെ മുന്നണി പ്രവേശ ചര്‍ച്ച. ഇത്തവണ മലപ്പുറം തെരഞ്ഞെടുപ്പിലെ പിന്തുണയുടെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ മാണിയെ മുന്നണിയേക്ക് വീണ്ടും ക്ഷണിച്ചു. പതിവുപോലെ മാണി നിരസിക്കുകയും ചെയ്തു. ഇന്ന് ചേര്‍ന്ന മുന്നണിയോഗത്തില്‍ ജെ ഡി യു നേതാവ് ഷെയ്ക്ക് പി ഹാരിസ് വിഷയം ചര്‍ച്ചക്കെടുത്തു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ച എം എം ഹസന്‍റെ നടപടി ശരിയായില്ലെന്ന് ഷെയ്ക്ക് പി ഹാരിസ് പറഞ്ഞു. കെ മുരളീധരന്‍ ഉള്‍പ്പെടെ ഏതാനും നേതാക്കളും അതൃപ്തി അറിയിച്ചു. തുടര്‍ന്നാണ് മാണി നിലപാട് വ്യക്തമാക്കാതെ മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് പോകേണ്ടന്ന പൊതുനിലപാടില്‍ മുന്നണിയോഗം എത്തിയത്.

പുതിയ ചര്‍ച്ചകള്‍ തമാശയെന്നായിരുന്നു ഇതിനോടുള്ള കെ എം മാണിയുടെ പ്രതികരണം. മാണിയുടെ മുന്നണി പ്രവേശം സംബന്ധിച്ച പരസ്യ പ്രസ്താവനകള്‍ വേണ്ടെന്നും യുഡിഎഫില്‍ ധാരണയായിട്ടുണ്ട്.

Tags:    

Similar News