ജനുവരി 30 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
Update: 2018-04-02 04:22 GMT
യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം
ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ജനുവരി 30 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ജനുവരി 22ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരവും നടത്തും. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 5 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരി ഒന്നുമുതല്‍ സമരം പ്രഖ്യാപിച്ചിരുന്നു.