കാസര്‍കോട് നിന്ന് നാടുവിട്ട 15 പേരില്‍ 12 പേര്‍ തെഹ്‍റാനിലെത്തിയതായി സൂചന

Update: 2018-04-02 07:28 GMT
കാസര്‍കോട് നിന്ന് നാടുവിട്ട 15 പേരില്‍ 12 പേര്‍ തെഹ്‍റാനിലെത്തിയതായി സൂചന
Advertising

ഒരാള്‍ മുംബൈയില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലെന്നും സ്ഥിരീകരണം

Full View

കാസര്‍കോട് ജില്ലയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ചന്തേര പൊലീസ് സ്റ്റേഷനില്‍ 9 പരാതികളിലായി 17 പേരെ കാണാനില്ലെന്ന കേസ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് അന്വേഷിക്കുക.

കാണാതായ 17 അംഗ സംഘത്തിലെ 12 പേരാണ് തെഹ്റാനിലെത്തിയതായി വിവരം ലഭിച്ചത്. പടന്നയിലെ ഡോ. ഇജാസിന്റെ സഹോദരന്‍ ഷിയാസും ഭാര്യയുമാണ് ആദ്യം തെഹ്റാനിലെത്തിയതെന്നാണ് സൂചന. ഇവര്‍ മെയ് 24ന് പുലര്‍ച്ചേ 5.30ന് ബംഗളൂരുവില്‍ നിന്നുള്ള കുവൈറ്റ് എയര്‍വൈസിലാണ് യാത്ര തിരിച്ചത്. ഇവര്‍ക്ക് പിന്നാലെയാണ് ഹഫീസുദ്ദീനടക്കമുള്ള 10 അംഗ സംഘം തെഹറാനിലെത്തിയതെന്നാണ് വിവരം. കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് യാത്രാ രേഖകള്‍ ശരിയാക്കിയ സംഘം ബാംഗ്ലൂര്‍, ഹൈദ്രബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നായാണ് പോയത്.

കാസര്‍കോട് സംഘത്തിലെ ഒരാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായി. തൃക്കരിപ്പൂര്‍ ഇളന്പച്ചി സ്വദേശി ഫിറോസ് ഖാനാണ് മുംബൈയില്‍ പിടിയിലായത്.

Tags:    

Similar News