ക്വാറി ഉടമകളുടെ ഹരജിയില്‍ എം.കെ ദാമോദരന്‍ ഹാജരായി

Update: 2018-04-05 21:44 GMT
Editor : admin | admin : admin
ക്വാറി ഉടമകളുടെ ഹരജിയില്‍ എം.കെ ദാമോദരന്‍ ഹാജരായി
Advertising

കേസ് വീണ്ടും ഈ മാസം 21 ാം തിയതി പരിഗണിക്കും

Full View

സംസ്ഥാനത്തെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അഡ്വ എം.കെ ദാമോദരന്‍ ഹാജരായി. സംസ്ഥാന സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസിലാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകനായ ദാമോദരന്‍ ഹാജരായത്.

ക്വാറികള്‍ക്ക് പാരിസ്ഥികാനുമതി നിര്‍ബന്ധമാക്കി കൊണ്ടുള്ള സിംഗിള്‍ ബ‍ഞ്ച് ഉത്തരവിനെതിരായ ഹരജിയിലാണ് ക്വാറി ഉടമകള്‍ക്ക് വേണ്ടി അഡ്വ എം. കെ ദാമോദരന്‍ ഹാജരായത്.അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ ഇളവ് റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിള്‍ ബ‍ഞ്ചിന്റെ നടപടി. ഈ ഇളവ് തുടരണമെന്നാണ് ക്വാറി ഉടമകളുടെ വാദം.കേസില്‍ നിലപാടറിയിക്കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറല്‍ അഡ്വ.രഞ്ജിത്ത് തമ്പാനാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്. കേസ് വീണ്ടും ഈ മാസം 21 ാം തിയതി പരിഗണിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News