മലയാളികളുടെ എന്‍ജിനീയറിങ് പ്രേമം അവസാനിക്കുന്നു; പഠിക്കാന്‍ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് 19644 സീറ്റുകള്‍
പ്രവേശ നടപടികള്‍ പൂര്‍ത്തിയായപ്പോൾ സംസ്ഥാനത്ത് 19644 സീറ്റുകളാണ് വിവിധ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലായി ഒഴിഞ്ഞ് കിടക്കുന്നത്. 15 ബാച്ചുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നില്ല.
സംസ്ഥാനത്ത് എഞ്ചിനീയറിങിന് പഠിക്കാന്‍ ആളില്ലാതാകുന്നു. പ്രവേശ നടപടികള്‍ പൂര്‍ത്തിയായപ്പോൾ സംസ്ഥാനത്ത് 19644 സീറ്റുകളാണ് വിവിധ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലായി ഒഴിഞ്ഞ് കിടക്കുന്നത്. 15 ബാച്ചുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നില്ല.
55914 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് എഞ്ചിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നത്. ഇതില്‍ 27653 വിദ്യാര്‍ഥികളും എഞ്ചിനീയറിങ് പ്രവേശം വേണ്ടെന്ന് വെച്ചു. 28261 പേര്‍ മാത്രമാണ് ഒപ്ഷന്‍ നല്‍കിയിരുന്നത്. പ്രവേശ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള എഞ്ചിനീയറിങ് സീറ്റില്‍ 19644 സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. ഇതില്‍ 13000 സീറ്റും സ്വാശ്രയ എഞ്ചിനീയറിങ് കോളജിലെ മെറിറ്റ് സീറ്റുകളാണ്. അഥവാ കുറഞ്ഞ ഫീസുള്ള സാശ്രയ കോളജുകളിലെ 24468 മെറിറ്റ് സീറ്റുകളില്‍ 60 ശതമാനം സീറ്റുകളിലും പഠിക്കാന്‍ വിദ്യാര്‍ഥികളില്ല. ആകെയുള്ള 55404 സീറ്റുകളില്‍ 35570 സീറ്റുകളില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ പ്രവേശം നേടിയത്. ആകെ സീറ്റിന്റെ 65 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇത് 68 ശതമാനമായിരുന്നു. ഒരു വിദ്യാര്‍ഥി പോലും ചേരാത്ത സ്വാശ്രയ സ്ഥാപനങ്ങളില്‍ 15 ബാച്ചുകളുണ്ട്. അതേസമയം 100 ശതമാനം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച 19 കോളജുകള്‍ സംസ്ഥാനത്തുണ്ട്. ഇതില്‍ 4 എണ്ണം സ്വാശ്രയ കോളജുകളാണ്.