വിഎസിനെ തള്ളി എം എം മണി; മാധ്യമങ്ങള്‍ വിഎസിനെക്കൊണ്ട് പലതും പറയിപ്പിക്കുകയാണെന്ന് രാജേന്ദ്രന്‍

Update: 2018-04-07 08:39 GMT
Editor : Sithara
Advertising

മൂന്നാറുകാര്‍ പണ്ട് ഓടിച്ചുവിട്ട വിഎസിന്‍റെ പൂച്ച വീണ്ടും അവിടെയെത്തിയിട്ടുണ്ട്. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് വിവാദത്തിന് പിന്നിലെന്നും എം എം മണി.

മൂന്നാറില്‍ കയ്യേറ്റം നടക്കുന്നില്ലെന്ന് എം എം മണി വിഎസിന് മറുപടി നല്‍കി. വിഎസിന് ഓര്‍മ്മപ്പിശകാണെന്ന മറുപടിയുമായി എം എം മണി രംഗത്ത് വന്നപ്പോള്‍ വിമര്‍ശങ്ങളെ മുഖവിലക്കെടുക്കുമെന്ന് തോമസ് ഐസക് പ്രതികരിച്ചു. അതേസമയം എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന വിഎസിന്‍റെ അഭിപ്രായം തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
തെറ്റുപറ്റിയിട്ടുണെങ്കില്‍ തിരുത്തുമെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പ്രതികരണം.

Full View

തന്നെ വിമര്‍ശിച്ച വിഎസിന് ചുട്ടമറുപടിയാണ് എം എം മണി കണ്ണൂരില്‍ നല്‍കിയത്. വിഎസ് വീണ്ടും മൂന്നാറിലേക്ക് പോകുമെന്ന പ്രസ്താവനയെ ഗൌരവത്തോടെ കാണുന്നില്ലെന്നും എം എം മണി പറഞ്ഞു. മുതിര്‍ന്ന നേതാവായ വിഎസിനെ വിമര്‍ശിക്കാന്‌ താനില്ലെന്നായിരുന്നു എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പ്രതികരണം. മാധ്യമങ്ങള്‍ വിഎസിനെക്കൊണ്ട് പലതും പറയിപ്പിക്കുകയാണ്. തെറ്റ് പറ്റിയിട്ടുങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News