കാര്‍ യാത്രാ വിവാദം പ്രതിരോധിക്കാന്‍ ഇടത് മുന്നണിയുടെ വിശദീകരണ യോഗം
മാറാട് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മായിന്‍ഹാജിയുടെ ശ്രമത്തിന്‍റെയും കൊടുവള്ളിയെ അപമാനിക്കാനുള്ള ബിജെപി നീക്കത്തിന്റെയും ബാക്കിപത്രമാണ് കോടിയേരിയുടെ കാര്‍ യാത്ര വിവാദമെന്ന് വിശദീകരണ യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
പ്രാദേശിക വികാരം ഉയര്‍ത്തിയും ലീഗ് - ബിജെപി സഖ്യം ആരോപിച്ചും കാര്‍ യാത്രാ വിവാദത്തെ പ്രതിരോധിക്കാന്‍ കൊടുവള്ളിയില്‍ ഇടത് മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗം. മാറാട് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ഹാജിയുടെ ശ്രമത്തിന്‍റെയും കൊടുവള്ളിയെ അപമാനിക്കാനുള്ള ബിജെപി നീക്കത്തിന്റെയും ബാക്കിപത്രമാണ് കോടിയേരിയുടെ കാര്‍ യാത്ര വിവാദമെന്ന് കൊടുവള്ളിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ പേരിലുള്ള വാഹനത്തില്‍ കോടിയേരി സഞ്ചരിച്ചതില്‍ ജാഗ്രത കുറവുണ്ടായിട്ടുണ്ടെങ്കില്‍ അത് ജനജാഗ്രതാ യാത്രയുടെ കൊടുവള്ളിയിലെ സംഘാടകരുടെ കുഴപ്പമാണെന്നും എളമരം കരീം പറഞ്ഞു. കൊടുവള്ളിയെ തകര്‍ക്കാനുള്ള പുതിയ ശ്രമമാണ് കാര്‍ യാത്രാ വിവാദമെന്ന് പിടിഎ റഹീം എംഎല്‍എ പറഞ്ഞു.
സത്യസന്ധമായി വ്യാപാരം നടത്തുന്ന കൊടുവള്ളിയിലെ കച്ചവടക്കാരെ ഹവാല കേസില്‍ പെടുത്താനുളള ശ്രമമാണ് നടക്കുന്നതെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു.