മലപ്പുറം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു
കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നു. കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. മഞ്ഞപിത്തത്തിനും ചിക്കന്‍ ഗുനിയക്കും നിരവധി പേരാണ് ചികിത്സ തേടുന്നത്.
കുറ്റിപ്പുറം എസ്.ബി.ടി ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ ഡേവിഡിനും ഭാര്യക്കും രണ്ടു മക്കള്‍ക്കുമാണ് കോളറ സ്ഥിരീകരിച്ചത്.ഇവര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
മഴക്കാലം തുടങ്ങിയതു മുതല്‍ മലയോര മേഖലയില്‍ ചിക്കന്‍ ഗുനിയ പടര്‍ന്ന് പിടിച്ചിരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും മഞ്ഞപിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൌകര്യങ്ങളില്ലാത്തത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ട്.ഡിഫ്തീരിയ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ആരോഗ്യ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.