ഫയര്‍ഫോഴ്‍സിലെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ

Update: 2018-04-09 00:15 GMT
Editor : admin
ഫയര്‍ഫോഴ്‍സിലെ കൂട്ടസ്ഥലംമാറ്റത്തിന് സ്റ്റേ
Advertising

കൂട്ടത്തോടെ സ്ഥലംമാറ്റിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയര്‍ഫോഴ്സ് അധികൃതരോട് വിശദീകരണം ചോദിച്ചു.

Full View

ഫയര്‍ഫോഴ്സിലെ കൂട്ടസ്ഥലം മാറ്റ നടപടിക്ക് സ്റ്റേ. കൂട്ടത്തോടെ സ്ഥലംമാറ്റിയതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയര്‍ഫോഴ്സ് അധികൃതരോട് വിശദീകരണം ചോദിച്ചു. ഫയര്‍ഫോഴ്സില്‍ കാരണമൊന്നും കൂടാതെ ഇരുനൂറോളം പേരെ സ്ഥലം മാറ്റിയത് മീഡിയവണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയെത്തുടര്‍ന്നാണ് സ്ഥലം മാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചത്.

രണ്ട് ദിവസത്തിനുള്ളില്‍ 200 ഓളം പേരെയാണ് വകുപ്പില്‍ സ്ഥലം മാറ്റിയത്. ഭരണമാറ്റമുണ്ടായതോടെ വകുപ്പിലെ ജീവനക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് അപ്രതീക്ഷിത സ്ഥലംമാറ്റം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നത്. ഫയര്‍മെന്‍, ലീഡിങ് ഫയര്‍മെന്‍, അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍. ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലെ ഇരുനൂറോളം പേര്‍ക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. ഉത്തരവില്‍ ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ പേരുണ്ടെങ്കിലും ഒപ്പിട്ടിരിക്കുന്നത് അഡ്മിനിസ്ട്രേഷന്‍ ചുമതലയുള്ള മാനേജര്‍ കെ ജയകുമാറായിരുന്നു. മെയ് 30, 31 തീയതികളിലായി ഇറങ്ങിയതായാണ് ഉത്തരവില്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍ ഉത്തരവ് കിട്ടുന്നത് ജൂണ്‍ നാലിന് വൈകീട്ടാണ്. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്ന ശേഷം കാരണം കൂടാതെയുള്ള സ്ഥലംമാറ്റം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശം മറികടക്കാനാണ് ഇങ്ങനെ തീയതി വെച്ചതെന്നും ആക്ഷേപമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News