വനിതകള്‍ക്ക് മാത്രമായി ജമാഅത്തെ ഇസ്ലാമിയുടെ രക്തദാന ക്യാമ്പ്

Update: 2018-04-13 02:49 GMT
Editor : Subin
Advertising

രക്തം ദാനം ചെയ്താല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വ്യാജ പ്രചരണം ചെറുക്കുകയാണ് ഈ വനിതകളുടെ ലക്ഷ്യം.

രക്തദാനം മഹാദാനം എന്ന പ്രചരണം ഏറ്റെടുത്ത് വനിതകള്‍ക്ക് മാത്രമായി ഒരു രക്തദാന ക്യാമ്പ്. ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയക്ക് കീഴിലെ വനിത വിഭാഗമാണ് ഏവര്‍ക്കും മാതൃകയായ പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.

രക്തം ദാനം ചെയ്താല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വ്യാജ പ്രചരണം ചെറുക്കുകയാണ് ഈ വനിതകളുടെ ലക്ഷ്യം. പശ്ചിമകൊച്ചിയിലെ വീടുകള്‍ കയറിയുള്ള രക്തദാനത്തിന് വേണ്ടിയുള്ള പ്രചരണം ഫലം കണ്ടു. നൂറിലധികം സ്ത്രീകള്‍ ക്യാമ്പയിന്‍ ഏറ്റെടുത്ത് ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ക്കായുള്ള രക്തദാന ക്യാമ്പിലെത്തി.

കൊച്ചി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു രക്തദാന ക്യാമ്പിന്റെ ഉദ്ഘാടകയായി. രക്തദാനം എന്നത് ജീവിത ശൈലിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം നേതാക്കള്‍ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News