ഹരിപ്പാട് മെഡിക്കല്‍ കോളജ് അഴിമതിയില്‍ വിജിലന്‍സ് കേസെടുത്തു
പിഡബ്ലുഡി എഞ്ചിനീയറെ ഒന്നാം പ്രതിയാക്കി കേസെടുക്കും
ഹരിപ്പാട് മെഡിക്കൽ കോളജ് അഴിമതി സംബന്ധിച്ച് വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ ഒന്നാം പ്രതിചേർത്താണ് എഫ്ഐആർ. വരും ദിവസങ്ങളിൽ കൂടുതൽ പേരെ പ്രതിചേർക്കും.
ഹരിപ്പാട് മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അഴിമതിയുണ്ടെന്ന് കാട്ടി വിജിലൻസിന് ലഭിച്ച പരാതിയിലാണ് ത്വരിതാന്വഷണം പൂർത്തിയായത്. ഇതോടെ കൺസൾട്ടൻസി കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. പൊതുമരാമത്ത് ചീഫ് എഞ്ചിനീയറെ ഒന്നാം പ്രതിചേർത്ത എഫ്ഐആർ ഇന്ന് വിജിലൻസ് സമർപ്പിച്ചു. 1.74 കോടി രുപയ്ക്ക് താഴെ തുക സമർപ്പിച്ച രണ്ട് കമ്പനികളെ അവഗണിച്ചുവെന്നും വിജിലൻസ് കണ്ടെത്തി.
സ്ഥലം ഏറ്റെടുക്കുന്നുത് സംബന്ധിച്ചും വിവിധ പരാതികളിലും വിശദ അന്വഷണം നടത്തും. മെഡിക്കൽ കോളേജ് സംബന്ധിച്ച ഫയലുകൾ വ്യവസായ വകുപ്പിൽ നിന്ന് വിളിച്ചു വരുത്തും. വരും ദിവസങ്ങളിൽ പ്രതിപ്പട്ടിക സംബന്ധിച്ച് വിജിലൻസ് തീരുമാനമെടുക്കും. പ്രശ്നത്തിൽ സ്ഥലം എംഎൽഎ രമേശ് ചെന്നിത്തലയെ പ്രതി ചേർക്കുന്നത് സംബന്ധിച്ചും ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും വിജിലൻസ് നിയമ വിദഗ്ധരുമായും കൂടിയാലോചിക്കും.