കെഎംഎംഎല്ലിലെ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി

Update: 2018-04-15 22:13 GMT
കെഎംഎംഎല്ലിലെ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി
Advertising

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വ്യവസായ വകുപ്പ് മന്ത്രി ചവറ കെഎംഎംഎല്ലില്‍ സന്ദര്‍ശനം നടത്തിയത്.

Full View

കെഎംഎംഎല്ലിലെ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. കെഎംഎംഎല്ലിനേയും മീറ്റര്‍ കമ്പനിയേയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വ്യവസായ വകുപ്പ് മന്ത്രി ചവറ കെഎംഎംഎല്ലില്‍ സന്ദര്‍ശനം നടത്തിയത്. കെഎംഎംഎല്ലില്‍ എത്തിയ ഇ പി ജയരാജന്‍ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി. കെഎംഎംഎല്ലിലെ അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കെഎംഎംഎല്ലിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

നഷ്ടത്തില്‍ കഴിയുന്ന കൊല്ലത്തെ മീറ്റര്‍ കമ്പനിയും അദ്ദേഹം സന്ദര്‍ശിച്ചു. കമ്പനിയുടെ മീറ്റര്‍ നല്‍കുന്നതിന് വൈദ്യുതി ബോര്‍ഡുമായി കരാറിനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയതായി മന്ത്രി അറിയിച്ചു.

Tags:    

Similar News