പെരിയാർ കടുവാ സങ്കേതത്തിൽ ചുവർ ചിത്രരചനാ ക്യാമ്പിന് തുടക്കമായി

Update: 2018-04-15 01:23 GMT
പെരിയാർ കടുവാ സങ്കേതത്തിൽ ചുവർ ചിത്രരചനാ ക്യാമ്പിന് തുടക്കമായി
Advertising

അമ്പാടിക്കവല മുതൽ ആനവച്ചാൽ വരെ വനം വകുപ്പ് നിർമ്മിച്ചിട്ടുള്ള ഒരു കിലോമീറ്ററോളം നീളമുള്ള സംരക്ഷണ ഭിത്തിയിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്

Full View

പരിസ്ഥിതി സംരക്ഷണ ബോധവത്കരണ സന്ദേശമുയർത്തി പെരിയാർ കടുവാ സങ്കേതത്തിൽ ചുവർ ചിത്രരചനാ ക്യാമ്പിന് തുടക്കമായി. തേക്കടി അമ്പാടിക്കവല മുതൽ ആനവച്ചാൽ വരെ വനം വകുപ്പ് നിർമ്മിച്ചിട്ടുള്ള ഒരു കിലോമീറ്ററോളം നീളമുള്ള സംരക്ഷണ ഭിത്തിയിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.

തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളും സ്വദേശികളും ഉൾപ്പെടെയുള്ളവർ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വനമേഖലയ്ക്കുള്ളിൽ അലക്ഷ്യമായി വലിച്ചെറിയുക പതിവാണ്. ഇവ ഭക്ഷിച്ച് ആനയും മ്ലാവും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ചത്ത സംഭവവും നിരവധിയാണ്. ഇക്കാര്യം ബോധവത്കരിക്കുന്നതിനൊപ്പം വനവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മുൻനിർത്തി കടുവയും പുലിയും ആനയും വെള്ളവും മരങ്ങളും ഉൾപ്പെടെ പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങളാകും വിവിധ വർണ്ണങ്ങളിലായി ചുവരിൽ ഇടം പിടിക്കുക.

പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ചിത്രകാരൻമാരാണ് പദ്ധതിയിൽ പങ്കാളികളായിട്ടുള്ളത്. വനവും വന്യജീവികളേയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ആളുകളിൽ എത്തിക്കുന്നതിനുള്ള നൂതന മാർഗ്ഗമായാണ് വനം വകുപ്പ് ഈ പദ്ധതിയെ കാണുന്നത്. വിദേശികളുടെ സ്വദേശികളുമായ അനവദി വിനോദസഞ്ചാരികള്‍ കടന്നു പോകുന്ന വഴിക്കരികിലലുള്ള ഈ ചിത്രങ്ങള്‍ കാണാനും ധാരാളം വിനോദസഞ്ചാരകള്‍ എത്തുന്നു.

Tags:    

Similar News