ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം

Update: 2018-04-15 09:31 GMT
Editor : Subin
ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം
Advertising

സിപിഎമ്മുമായി കോട്ടയത്ത് ധാരണയില്‍ എത്തിയതോടെ ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി.

Full View

ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാന്‍ തീരുമാനം എടുത്ത് കേരള കോണ്‍ഗ്രസ് എം. മുന്നണി പ്രവേശം സംബന്ധിച്ച പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറികള്‍ ഉണ്ടായ സാഹര്യത്തിലാണ് ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനം എടുത്തത്. വീക്ഷണത്തിനെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ച പാര്‍ട്ടി നേതൃയോഗം യുഡിഎഫിലേക്ക് ഇല്ലെന്നും വ്യക്തമാക്കി.

സിപിഎമ്മുമായി കോട്ടയത്ത് ധാരണയില്‍ എത്തിയതോടെ ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് സ്റ്റിയറിംഗ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും ചേര്‍ന്നത്. രാവിലെ ചേര്‍ന്ന ഉന്നതാധികാര സമിതിയില്‍ മുന്നണി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ നിലവില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായല്‍ അത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തലാണ് ഉയര്‍ന്ന് വന്നത്. ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് തന്നെ മുന്നോട്ട് പോകാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചത്.

എന്നാല്‍ ഉന്നതാധികാര സമിതിക്ക് ശേഷം ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മുന്നണിപ്രവേശം കാര്യമായി ചര്‍ച്ച ചെയ്തില്ല. കാര്‍ഷിക പ്രശ്‌നങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം നടത്താനുള്ള തീരുമാനം മാത്രമാണ് ഉണ്ടായത്. വീക്ഷണത്തിനെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ച് യൂഡിഎഫിലേക്ക് ഇല്ലെന്ന നിലപാടും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം പിജെ ജോസഫും സിഎഫ് തോമസും പരസ്യ പ്രതികരണങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പറയുന്നതെന്ന കര്‍ശ നിര്‍ദ്ദേശവും ഉന്നതാധികാര സമിതിയില്‍ ഉണ്ടായതായാണ് സൂചന.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News