അണ്ടര്‍ 17 ലോകകപ്പ്; ഇന്ത്യ ഘാനക്കെതിരെ ഇന്നിറങ്ങും

Update: 2018-04-15 15:09 GMT
Editor : Subin
അണ്ടര്‍ 17 ലോകകപ്പ്; ഇന്ത്യ ഘാനക്കെതിരെ ഇന്നിറങ്ങും
Advertising

കൊളംബിയക്കെതിരെ കാഴ്ചവെച്ച പോരാട്ട വീര്യത്തിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇറങ്ങുക.

അണ്ടര്‍ പതിനേഴ് ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഘാനക്കെതിരെ ഇന്നിറങ്ങും. രാത്രി എട്ട് മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം റൗണ്ടില്‍ കടക്കണമെങ്കില്‍ ഇന്ത്യക്ക് മികച്ച ഗോള്‍ മാര്‍ജനില്‍ ജയം അനിവാര്യമാണ്. മറ്റൊരു മത്സരത്തില്‍ അമേരിക്കകൊളംബിയയെ നേരിടും.

കൊളംബിയക്കെതിരെ കാഴ്ചവെച്ച പോരാട്ട വീര്യത്തിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇറങ്ങുക. എതിരാളി ശക്തരായ ഘാനയാണ്. ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത വിരളമാണ്. രണ്ടാം റൗണ്ടിലെത്താന്‍ ഘാനയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കണം. അതിനാല്‍ ജയമെന്നതിനപ്പുറം അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച് ടൂര്‍ണ്ണമെന്റില്‍ നിന്ന് പടിയിറങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ കളിക്കാതിരുന്ന മുന്നേറ്റ താരങ്ങളായ കോമല്‍ തട്ടാലും, അനികേത് ജാദവും ഇന്ന് കളിച്ചേക്കും. മലയാളി താരം കെപി രാഹുല്‍ മൂന്നാം മത്സരത്തിലും അന്തിമ ഇലവനില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവസാന മത്സരത്തില്‍ അമേരിക്കക്കെതിരെ പരാജയപ്പെട്ട ഘാന ഇന്ത്യക്കെതിരെ മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിച്ച് നോക്കൗട്ടുറപ്പിക്കുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് കൊളംബിയ ഘാന മത്സരം. ആദ്യ രണ്ട് മത്സരത്തിലും ജയിച്ച അമേരിക്ക രണ്ടാം റൗണ്ട് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഘാനയോട് തോറ്റ കൊളംബിയ ഇന്ത്യയോട് വിയര്‍ത്താണ് ജയിച്ചത്. രണ്ടാം സ്ഥാനക്കാരായെങ്കിലും നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ കൊളംബിയക്ക് ഇന്ന് ജയം അനിവാര്യമാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News