'മി.രാഹുൽഗാന്ധി, ഈ നീചത്വത്തെ നിങ്ങൾ തള്ളുമോ അതോ കൊണ്ടാടുമോ?' ബൽറാമിനെതിരെ എംബി രാജേഷ്
എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച എംഎല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശവുമായി എംബി രാജേഷ് എംപി. എം.എൽ.എ എന്ന മൂന്നക്ഷരത്തിന്റെ മേൽവിലാസം മാത്രം..
എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച എംഎല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശവുമായി എംബി രാജേഷ് എംപി. ''സംസ്‌ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങൾ ആർജ്ജിക്കാൻ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന് തെളിയിച്ചിരിക്കുന്നു എ.കെ.ജി.യെ ഹീനമായി അവഹേളിച്ചതിലൂടെ തൃത്താല എം.എൽ.എ.വി.ടി. ബൽറാം. എം.എൽ.എ എന്ന മൂന്നക്ഷരത്തിന്റെ മേൽവിലാസം മാത്രം കൈമുതലായുള്ള ഒരാൾ ആയുഷ്‌കാലം മുഴുവൻ നാടിന്റെ സ്വാതന്ത്ര്യത്തിനും പതിതരുടെ മോചനത്തിനും പൊരുതി ജനകോടികളുടെ ഹൃദയത്തിൽ മൂന്നക്ഷരമായി പതിഞ്ഞ ഒരു മഹാമനുഷ്യനെ അധിക്ഷേപിക്കുന്നു!'' ഫേസ്ബുക്ക് പോസ്റ്റിലൂടെ എംബി രാജേഷ് തുറന്നടിച്ചു.
രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ അറിവും ചരിത്രബോധവുമൊക്കെ വേണം. ഫേസ്ബുക്കിലിരുന്ന് തെറിവിളിക്കാൻ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ്സുണ്ടായാൽ മാത്രം മതി. മണിശങ്കർ അയ്യർ പറഞ്ഞ 'നീച് ആദ്മി' ഇപ്പോൾ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മി.രാഹുൽഗാന്ധി, താങ്കളുടെ മുതുമുത്തച്ഛൻ ആദരിച്ച എ.കെ.ജി.യെ അവഹേളിച്ച ഈ നീചത്വത്തെ നിങ്ങൾ തള്ളുമോ അതോ കൊണ്ടാടുമോ'യെന്ന് രാഹുല്‍ ഗാന്ധിയോട് ചോദിച്ചു കൊണ്ടാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംസ്‌ക്കാരം, ചരിത്രബോധം, രാഷ്ട്രീയ പ്രബുദ്ധത, വിവേകം, ഔചിത്യം, അന്തസ്സ് എന്നീ ഗുണങ്ങൾ ആർജ്ജിക്കാൻ വിദ്യാഭ്യാസം കൊണ്ട് മാത്രം കഴിയില്ലെന്ന് തെളിയിച്ചിരിക്കുന്നു എ.കെ.ജി.യെ ഹീനമായി അവഹേളിച്ചതിലൂടെ തൃത്താല എം.എൽ.എ.വി.ടി. ബൽറാം. എം.എൽ.എ എന്ന മൂന്നക്ഷരത്തിന്റെ മേൽവിലാസം മാത്രം കൈമുതലായുള്ള ഒരാൾ ആയുഷ്‌കാലം മുഴുവൻ നാടിന്റെ സ്വാതന്ത്ര്യത്തിനും പതിതരുടെ മോചനത്തിനും പൊരുതി ജനകോടികളുടെ ഹൃദയത്തിൽ മൂന്നക്ഷരമായി പതിഞ്ഞ ഒരു മഹാമനുഷ്യനെ അധിക്ഷേപിക്കുന്നു! രാഷ്ട്രീയ വിമർശനം ഉന്നയിക്കാൻ അറിവും ചരിത്രബോധവുമൊക്കെ വേണം. ഫേസ്ബുക്കിലിരുന്ന് തെറിവിളിക്കാൻ വൈകൃതം വിളയുന്ന ഒരു അരാഷ്ട്രീയ മനസ്സുണ്ടായാൽ മാത്രം മതി. ദു:സൂചനകളും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ വഷളൻ കമന്റുകളും സ്ത്രീവിരുദ്ധ പ്രയോഗങ്ങളും മുൻപും ഇയാൾ നടത്തിയിട്ടുണ്ട്. പുരോഗമന നാട്യത്തിനാണെങ്കിൽ കുറവൊട്ടുമില്ലതാനും ഈ തനി കെ.എസ്.യു പൈങ്കിളിക്ക്. മണിശങ്കർ അയ്യർ പറഞ്ഞ 'നീച് ആദ്മി' ഇതാ ഇപ്പോൾ നിങ്ങൾക്കിടയിലാണ് കോൺഗ്രസ് സുഹൃത്തുക്കളേ. മി.രാഹുൽഗാന്ധി, താങ്കളുടെ മുതുമുത്തച്ഛൻ ആദരിച്ച എ.കെ.ജി.യെ അവഹേളിച്ച ഈ നീചത്വത്തെ നിങ്ങൾ തള്ളുമോ അതോ കൊണ്ടാടുമോ? അറിയാൻ കേരളം കാത്തിരിക്കുന്നു.