ഓഖി: കാണാതായ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്കില്ല
ഓഖി ചുഴലികാറ്റില്‍ കൊല്ലത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. ദിവസ വേദനത്തിന് താത്കാലികമായി മത്സ്യബന്ധനത്തിന് പോയ ബംഗാള്‍, തമിഴ്നാട് സ്വദേശികളെ കുറിച്ചാണ് ആശങ്ക..
ഓഖി ചുഴലികാറ്റില്‍ കൊല്ലത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. ദിവസ വേദനത്തിന് താത്കാലികമായി മത്സ്യബന്ധനത്തിന് പോയ ബംഗാള്‍, തമിഴ്നാട് സ്വദേശികളെ കുറിച്ചാണ് ആശങ്ക നിലനില്‍ക്കുന്നത്. എത്ര പേര്‍ പോയിട്ടുണ്ടെന്നത് സംബന്ധിച്ച വിവരമില്ലെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും വ്യക്തമാക്കി.
കൊല്ലം ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 13 തൊഴിലാളികളെ കാണാതായ കണക്കുമാണ് ഇപ്പോഴും ഫിഷറീസ് വകുപ്പിന്‍റെ പക്കലുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിനപ്പുറമാണെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും മത്സ്യത്തൊഴിലാളി യൂണിയനും വ്യക്തമാക്കുന്നു. ദിവസവേദനത്തിന് മത്സ്യബന്ധനത്തിനായി നിരവധി ബംഗാള്‍ സ്വദേശികളാണ് രാത്രി ഹാര്‍ബറിലെത്തുന്നത്. ഒഴിവുള്ള ബോട്ടുകളിലെല്ലാം ജോലിക്ക് പോകുന്നത് ഇവരാണ്. രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികളായി ഇവരെ പരിഗണിക്കാറുമില്ല.
ആറ് മാസത്തിലൊരിക്ക്ല ജന്‍മ നാട്ടില്‍ പോകുന്നതിനാല്‍ ബന്ധുക്കളും ഇവരെ കുറിച്ച് അന്വേഷിച്ചെത്തിയിട്ടില്ല.. ശക്തികുളങ്ങരയില്‍ നിന്നും നീണ്ടരയില്‍ നിന്നുമായി ഇതര സംസ്ഥാന തൊഴിലാളികളായി മുപ്പതിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. കൊല്ലം ജില്ലാ ആശുപ്ത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് മൃതശരീരം ഒരാഴ്ച്ചയ്ക്കിപ്പുറവും തിരിച്ചറിയാനായിട്ടില്ല.