ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ച് മാസമായി ശമ്പളമില്ല

Update: 2018-04-17 00:23 GMT
ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് അഞ്ച് മാസമായി ശമ്പളമില്ല
Advertising

മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ലെങ്കിലും ശമ്പളമെങ്കിലും കൃത്യമായി തരണമെന്നാണ് ഇവരുടെ ആവശ്യം.

Full View

സംസ്ഥാനത്തെ ബദല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് അഞ്ച് മാസമായി ശബളമില്ല. വനത്തോട് ചേര്‍ന്ന ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പാചക തൊഴിലാളികളെക്കാള്‍ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.

ഇത് മലപ്പുറം നെടുങ്കയം ബദല്‍ സ്‌കൂളിലെ വിജയകുമാരന്‍ മാഷ്. 10 കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചുവേണം ഇദ്ദേഹത്തിന് സ്‌കൂളിലെത്താന്‍. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലെത്തിക്കാനാണ് ഇവിടങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ 304 ബദല്‍ സ്‌കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തികുന്നുണ്ട്. എന്നാല്‍ ഈ അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായിട്ട് മാസങ്ങളായി.

മറ്റെല്ലാ അധ്യാപകര്‍ക്കുമൊപ്പം തന്നെയാണ് ബദല്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും പരിശീലനം നടക്കാറുളളത്. എന്നാല്‍ ജനറല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് പരിശീലന അലവന്‍സ് ലഭിക്കുമെങ്കില്‍ ബദല്‍ സ്‌കൂളുകാര്‍ക്ക് ഇത് പോലും ഇല്ല. ഒന്നാം ക്ലാസ്സ് മുതല്‍ നാല് വരെ ഉളള മുഴുവന്‍ കുട്ടികളെയും പഠിപ്പിക്കാനുള്ള ചുമതലയുണ്ട് ഈ ഒരു അധ്യാപകന്. മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ലെങ്കിലും ശമ്പളമെങ്കിലും കൃത്യമായി തരണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    

Similar News