നെടുമ്പാശ്ശേരി വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന

Update: 2018-04-17 22:26 GMT
Editor : Muhsina
നെടുമ്പാശ്ശേരി വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന
Advertising

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ച മാത്രം പതിനഞ്ച് പേരെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ കസ്റ്റംസ് പിടികൂടിയത്. കുറഞ്ഞ അളവിലുള്ള സ്വര്‍ക്കടത്താണ് വ്യാപകമായിരിക്കുന്നത്‌...

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ച മാത്രം പതിനഞ്ച് പേരെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ കസ്റ്റംസ് പിടികൂടിയത്. കുറഞ്ഞ അളവിലുള്ള സ്വര്‍ക്കടത്താണ് വ്യാപകമായിരിക്കുന്നത്‌. ഇരുപത് ലക്ഷം രൂപയില്‍ കുറവ് മൂല്യമുള്ള അളവില്‍ സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടുന്ന ആള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കും ഈ പഴുത് തിരിച്ചറിഞ്ഞാണ് സ്വര്‍ക്കടത്തുകാരുടെ നീക്കം.

Full View

വിവിധ സ്വര്‍ണക്കടത്ത് മാഫിയയുടെ ഭാഗമാണ് കള്ളക്കടത്ത് നടത്തുന്നവരില്‍ ഭൂരിഭാഗവും. പക്ഷേ ഈ റാക്കറ്റിന്റെ കണ്ണികള്‍ തേടി അന്വേഷണം ഒരിക്കലും നീളാറില്ല. കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം‌ പിടികൂടിയാല്‍ കേസ് അവിടെ അവസാനിക്കും.

2013-14-ല്‍ പിടികൂടിയത് 11.85 കോടി രൂപയുടെ സ്വര്‍ണം. 13-14-ല്‍ 20.68 കോടി 14-15-ല്‍ 23.76 കോടി, 15-16-ല്‍ 9.48, 16-17 -കാലത്തേത് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 12 കോടി പിന്നിട്ടു. ഈ മാസം മാത്രം 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വനിതാ കടത്തുകാരും വ്യാപകമായി സ്വര്‍ണക്കടത്ത് രംഗത്ത് സജീവമാണ്. പിടിക്കപ്പെടാത്ത സംഭവങ്ങള്‍ നിരവധിയുണ്ടാകുമെന്ന് കസ്റ്റംസ് തന്നെ സമ്മതിക്കുന്നു. വിപണിമൂല്യത്തിന്റെ പത്ത് ശതമാനമാണ് സ്വര്‍ണത്തിന് നികുതി ചുമത്തുന്നത്. ‌

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News