മലപ്പുറം സ്ഫോടനം: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്
അന്വേഷണ ഉദ്യോഗസ്ഥരുമായി ഇന്‍റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖ ചര്‍ച്ച നടത്തി.
മലപ്പുറം സ്ഫോടനത്തിന്‍റെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥരുമായി എഡിജിപി ബി.സന്ധ്യ ചര്‍ച്ച നടത്തി. മലപ്പുറം ഡി.വൈ.എസ്.പിയെകൂടി അന്വേഷണ സംഘത്തില്‍ ഉള്‍പെടുത്തി.പ്രതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്
നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി ബാലന്‍ , മലപ്പുറം ഡി.വൈ.എസ്.പി പി.എം പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മലപ്പുറം. സംഭവത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി സാമ്യംഉണ്ടെന്നാണ് പൊലീസ് നിഗമനം. മൈസൂര്‍,ചിറ്റൂര്‍,നെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ സ്വാഭവം മനസിലാക്കുന്നത് അന്വേഷണത്തെ സഹായിക്കുമെന്നും പൊലീസ് കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് വിവര ശേഖരണത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ പൊലീസ് തീരുമാനിച്ചത്. മലപ്പുറത്ത് എത്തിയ ആന്ധ്ര ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥരില്‍നിന്നും,കര്‍ണ്ണാടക പൊലീസില്‍നിന്നും കേരള പൊലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.എ.ഡി.ജി.പി ബി.സന്ധ്യ സംഭവ സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘത്തിന് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്