മദ്യനയത്തിനെതിരെ തുടര്‍സമരവുമായി സുധീരന്‍
പാര്‍ട്ടിയുടെ പിന്തുണ ഇല്ലാതിരുന്നിട്ടും സമരവുമായി സുധീരന്‍ മുന്നോട്ട് തന്നെ
മദ്യവിരുദ്ധ സംഘടനകളുടെ മതനേതാക്കളുടെയും പിന്തുണയോടെ മദ്യനയത്തിനെതിരെ തുടര്‍സമരവുമായി വി.എം സുധീരന്‍. പാര്‍ട്ടിയുടെ പിന്തുണ ഇല്ലാതിരുന്നിട്ടും സമരവുമായി സുധീരന്‍ മുന്നോട്ട് തന്നെ. ഒക്ടോബര്‍ 23ന് സെക്രട്ടറിയേറ്റിലേക്ക് വലിയ പങ്കാളിത്തത്തോടെ ബഹുജന മാര്‍ച്ച് നടത്താനുള്ള ശ്രമത്തിലാണ് സുധീരനും കൂട്ടരും.
ബാറുകള്‍ തുറന്നും ദൂരപരിധി കുറച്ചുമുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ യുഡിഎഫോ കോണ്‍ഗ്രസോ ശക്തമായി സമരരംഗത്തില്ല. എന്നാല്‍ മദ്യത്തിനെതിരെ നിലപാടുള്ള വിഭാഗങ്ങളെ കൂടെക്കൂട്ടി മദ്യനയത്തിനെതിരെ പ്രക്ഷോഭം തുടരുകയാണ് സുധീരന്‍. കെ സി ബി സി, മദ്യവിരുദ്ധ സമിതി സുന്നിഭാഗങ്ങള്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ എന്നിവരെ സഹകരിപ്പിച്ച് ഏകോപന സമതി രൂപീകരിച്ചാണ് പ്രവര്‍ത്തനം. മത സാംസ്കാരിക നേതാക്കളുടെ സെക്രട്ടറിയേറ്റ ധര്‍ണ സെപ്തംബര്‍ 26 ന് സംഘടിപ്പിച്ചിരുന്നു. 23 തിങ്കളാഴ്ച സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാര്‍ച്ചാണ് അടുത്ത പരിപാടി. ഇതിന്റെ പ്രചരണത്തിനായി അമ്മമാരുടെ പദയാത്രയും സംഘടിപ്പിച്ചു. ബാറുകള്‍ പൂട്ടിയ ശേഷം വിനോദ സഞ്ചാരത്തില്‍ ഇടിവ് പറ്റി, മയക്കമരുന്ന വ്യാപിച്ചു തുടങ്ങിയ സര്‍ക്കാര്‍ പ്രചരണങ്ങളെ കണക്കുകളിലൂടെ പ്രതിരോധിക്കാന്‍ ലേഖനവും ലഘുലേഖകളും പുറത്തിറക്കുന്നുണ്ട്. പാര്‍ട്ടിയുമായി ഏറ്റുമുട്ടലില്ലാതെ തന്നെ മദ്യവിരുദ്ധ നടപടികളുമായി മുന്നോട്ട് പോകാനാണ് സുധീരന്റെ തീരുമാനം.