വാക്സിന് ക്ഷാമം പരിഹരിച്ചതായി ആരോഗ്യമന്ത്രി
സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള ബില് ആറുമാസത്തിനകം കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു....
ഡിഫ്ത്തീരിയ പ്രതിരോധ വാക്സിന് ക്ഷാമം പരിഹരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര് പറഞ്ഞു. നാലര ലക്ഷം വാക്സിന് വിതരണം ആരംഭിച്ചുവെന്നും അവര് പറഞ്ഞു. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാനുള്ള ബില് ആറുമാസത്തിനകം കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പകര്ച്ചവ്യാധികള് തടയാന് പ്രതിരോധ കുത്തിവെയ്പ് കര്ശനമായി നടപ്പാക്കുക, സ്കൂളുകള് കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കുക തുടങ്ങിയ നടപടികളികള് സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര് പറഞ്ഞു.സംസ്ഥാനത്ത് ഇതുവരെ 105 ഡിഫ്ത്തീരിയ കേസുകള് റിപ്പോര്ട്ട് ചെയ്തു.വാക്സിന് ക്ഷാമം പരിഹരിച്ചതായും അവര് പറഞ്ഞു.
ചികിത്സാ നിരക്ക് നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാന് ആറു മാസത്തിനകം ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് ബില് കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.