ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-04-20 11:18 GMT
Editor : admin
ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഉമ്മന്‍ചാണ്ടി
Advertising

ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജിഷയുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. പ്രശ്നം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം.

പെരുമ്പാവൂരിലെ കൊലപാതകം കേരള മനനസാക്ഷിയെ നടുക്കിയ ക്രൂരമായ സംഭവമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കൊലപാതകം ഗൌരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ക്ക് പോലും അപമാനകരമാണ് പെരുമ്പാവൂര്‍ കൊലപാതകമെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. വിഷയത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ടീറ്റ് ചെയ്തു. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്റെ ട്വീറ്റ്. പെരുമ്പാവൂരിലേത് ഡല്‍ഹിയില്‍ നടന്നതിനെക്കാള്‍ ദാരുണമാണെന്ന് വെല്‍ഫെയര്‍‌ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എസ്‍ക്യൂആര്‍ ഇല്യാസ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News