ശബരിമലയിലെ മാലിന്യ സംസ്കരണ പ്ലാന്റിന് പ്രവര്‍ത്തനാനുമതി ഇല്ല

Update: 2018-04-21 23:40 GMT
ശബരിമലയിലെ മാലിന്യ സംസ്കരണ പ്ലാന്റിന് പ്രവര്‍ത്തനാനുമതി ഇല്ല
Advertising

പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അപേക്ഷ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടില്ല.

Full View

ശബരിമലയിലെ മാലിന്യ സംസ്കരണ പ്ലാന്റിന് പ്രവര്‍ത്തനാനുമതി ഇല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അപേക്ഷ ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് പ്ലാന്റിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധന മാത്രമാണെന്നും ചെയര്‍മാന്‍ കെ സജീവന്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. സന്നിധാനത്തെ ശൌച്യാലയങ്ങളില്‍ നിന്നുള്ള വെള്ളം പൈപ്പുകള്‍ വഴി എത്തിച്ച് ശുദ്ധീകരിയ്ക്കുന്നതിനായാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍, പ്ളാന്റിന്റെ പ്രവര്‍ത്തനം രണ്ടാം വര്‍ഷം തുടരുന്പോഴും ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല.

ശബരിമലയില്‍ നിന്ന് ഞുണങ്ങാര്‍ വഴി പമ്പയിലേയ്ക്ക് മലിനജലം എത്തുന്നതു വഴി, ഇവിടെ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചിരുന്നു. ഇതു പരിഹരിക്കാന്‍ കൂടിയാണ് ശബരിമലയില്‍ പ്ലാന്റ് സ്ഥാപിച്ചത്.

കോടതിയുടെ നിര്‍ദേശ പ്രകാരം പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. എല്ലാ ദിവസവും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നുമുണ്ട്. എന്നാല്‍ കോടികള്‍ മുടക്കി നിര്‍മിച്ച പ്ലാന്റില്‍ നിന്നു ഇപ്പോഴും പുറത്തേയ്ക്ക് ഒഴുക്കുന്നത് മലിനജലം തന്നെയാണ്.

Tags:    

Similar News