തൃശൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
ഉത്സവാഘോഷങ്ങളെ ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍
തൃശൂര്‍ ജില്ലയില്‍ ഉത്സവ ഏകോപന സമിതി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണം. ഉത്സവാഘോഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ജില്ലാഭരണകൂടം ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താലില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. ദീര്‍ഘദൂര - ഹ്രസ്വദൂര കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങി. ഹര്‍ത്താലനുകൂലികള്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ജില്ലയിലെ വിവിധയിടങ്ങളില്‍ ഉത്സവ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.
ഉത്രാളിക്കാവ് പൂരമടക്കം വിവിധയിടങ്ങളിലെ ഉത്സവങ്ങളുടെ വെടിക്കെട്ടിന് അനുമതി നല്‍കാതെ വന്നതോടെയാണ് ഉത്സവ ഏകോപന സമിതി പ്രത്യക്ഷ സമരത്തിനിറങ്ങിയത്. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേത് പോലെ നടത്താമെന്ന് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും മറ്റ് ഉത്സവങ്ങള്‍ക്കും ഇതേ അനുമതി നല്‍കണമെന്നാണ് ആവശ്യം. വെടിക്കെട്ടിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ എക്സ്പ്ലോസീവ് വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറാണ് പുതിയ ആശങ്കകള്‍ക്ക് കാരണം. ഇത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓഡിനന്‍സ് ഇറക്കണമെന്ന് ഉത്സവ ഏകോപന സമിതി ആവശ്യപ്പെടുന്നു.