മതസൌഹാര്‍ദം നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം: കെ ടി ജലീല്‍
Update: 2018-04-21 09:56 GMT
ഹിന്ദു - മുസ്ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണിതെന്നും കെ ടി ജലീല്‍
മതസൌഹാര്‍ദം നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറമെന്ന് മന്ത്രി കെ ടി ജലീല്‍. ഹിന്ദു - മുസ്ലിം വിഭാഗങ്ങള്‍ സ്നേഹത്തോടെ കഴിയുന്ന പ്രദേശമാണിത്. കടകംപള്ളി സുരേന്ദ്രന്‍ മലപ്പുറത്തെ കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തുമെന്ന് കരുതുന്നില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്നാണ് കടകംപള്ളി പറഞ്ഞത്. മലപ്പുറത്തിന്‍റെ ഉള്ളടക്കം വര്‍ഗീയമാണ്. ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്നും കടകംപള്ളി പറഞ്ഞു. ഇ അഹമ്മദിനെ ചുമന്ന് കൊണ്ടുനടന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്നും കടകംപള്ളി പരിഹസിച്ചു.