ഓഖി: മത്സ്യത്തൊഴിലാളികള്‍ക്കായി ലക്ഷദ്വീപ് മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുന്നു

Update: 2018-04-21 21:11 GMT
Editor : Muhsina
ഓഖി: മത്സ്യത്തൊഴിലാളികള്‍ക്കായി ലക്ഷദ്വീപ് മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുന്നു
Advertising

മൊത്തം 17 കപ്പലുകളാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വ്യോമസേനയും തീരസംരക്ഷണസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംയുക്തമായാണ് തിരച്ചില്‍ തുടരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള..

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനബോട്ടുകളെയും കണ്ടെത്തുന്നതിനായി കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് സംയുക്ത സംഘം തിരച്ചില്‍ തുടരുക. ലക്ഷദ്വീപ് മേഖല കേന്ദ്രീകരിച്ചാവും തിരച്ചില്‍ നടത്തുക.

Full View

മൊത്തം 17 കപ്പലുകളാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വ്യോമസേനയും തീരസംരക്ഷണസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംയുക്തമായാണ് തിരച്ചില്‍ തുടരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ഫയര്‍ & റെസ്‌ക്യൂ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇന്നലെ 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചി തീരത്തെത്തിച്ചിരുന്നു. ലക്ഷദ്വീപ് ഭാഗത്ത് ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആഴക്കടലില്‍ ബോട്ടുകള്‍ കാണാന്‍ സാധ്യതയുള്ള മേഖലകള്‍ രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ പങ്കുവെക്കുന്നുണ്ട് ഈ മേഖലയില്‍ തിരച്ചില്‍ നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശ മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനായ എറണാകുളം ജില്ലയുടെ സമഗ്ര നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News