കലോത്സവം നാളെ തുടങ്ങും; ആര്‍ഭാടം ഒഴിവാക്കി സര്‍ഗാത്മകതയ്ക്ക് ഊന്നല്‍

Update: 2018-04-21 00:52 GMT
കലോത്സവം നാളെ തുടങ്ങും; ആര്‍ഭാടം ഒഴിവാക്കി സര്‍ഗാത്മകതയ്ക്ക് ഊന്നല്‍
Advertising

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആരവങ്ങളുയരാന്‍ ഒരു ദിവസം മാത്രം ബാക്കി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആരവങ്ങളുയരാന്‍ ഒരു ദിവസം മാത്രം ബാക്കി. ആര്‍ഭാടമൊ‍ഴിവാക്കി സര്‍ഗ്ഗാത്മകതയ്ക്ക് ഊന്നല്‍ നല്‍കിയാണ് അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുക. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. 231 ഇനങ്ങളിലായി പതിനായിരത്തിലധികം കുട്ടികളാണ് കലോത്സവത്തിനെത്തുന്നത്.

Full View

ഇതുവരെ കാണാത്ത കലോത്സവം, ഇതുവരെ കേള്‍ക്കാത്ത കലോത്സവം. സാംസ്കാരിക നഗരിയിലെത്തുന്ന കൌമാര കേരളത്തെ കാത്തിരിക്കുന്നത് ഒരു പുതിയ കലോത്സവമാണ്. മത്സരാധിഷ്ഠിത മേളയില്‍ നിന്ന് കലകളുടെ ഉത്സവം എന്ന മാറ്റത്തിന്റെ ചുവട് വെപ്പാണ് തൃശൂരില്‍ നാളെ തുടങ്ങുന്ന ‌അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവം. വിജയികളില്ല, മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി ഗ്രേഡുകള്‍ മാത്രം. എ ഗ്രേഡ് നേടുന്നവര്‍ക്ക് സാംസ്കാരിക സ്കോളര്‍ഷിപ്പ്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ട്രോഫി. വിധി നിര്‍ണയത്തിലെ ആക്ഷേപങ്ങള്‍ ഒ‍ഴിവാക്കാന്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം കലോത്സവത്തില്‍ പങ്കെടുത്ത വിധികര്‍ത്താക്കളില്ല.

നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി 24 വേദികള്‍ ഒരുങ്ങിക്ക‍ഴിഞ്ഞു. 8000 പേര്‍ക്ക് ഒരേ സമയം കല ആസ്വദിക്കാവുന്ന പ്രധാന വേദി തേക്കിന്‍കാട് മൈതാനത്താണ്. ബാക്കി വേദികളെല്ലാം ഒരു കിലോമീറ്റര്‍ ചുറ്റളവിലും. വേദികളെ ബന്ധിപ്പിച്ച് പ്രത്യേക ബസ് സര്‍വ്വീസും ഇക്കുറി നടത്തുന്നുണ്ട്. പ്രധാന വേദിയില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുന്നത്. നാളെ മുതല്‍ പത്താം തീയതി വരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം.

Tags:    

Similar News