പരിമിതികള്‍ക്ക് നടുവിലാണ് എറണാകുളം മെഡിക്കല്‍ കോളേജെന്ന് പ്രിന്‍സിപ്പാള്‍

Update: 2018-04-22 21:10 GMT
Editor : Jaisy
പരിമിതികള്‍ക്ക് നടുവിലാണ് എറണാകുളം മെഡിക്കല്‍ കോളേജെന്ന് പ്രിന്‍സിപ്പാള്‍
Advertising

കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസന ഫോറം സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍

Full View

സ്ഥല പരിമിതിയടക്കം നാനാ വിധ പ്രശ്നങ്ങളാണ് എറണാകുളം മെഡിക്കല്‍ കോളേജ് അഭിമുഖീകരിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ വി.കെ ശ്രീകല. കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസന ഫോറം സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2013ല്‍ ഏറ്റെടുത്തതിന് ശേഷം സര്‍ക്കാര്‍ വേണ്ട ശ്രദ്ധ നല്‍കാത്തതാണ് ഇതിന് കാരണം. മെഡിക്കല്‍ കോളേജിന്റെയും ക്യാന്‍സര്‍ സെന്ററിന്റെയും വികസനത്തിനായി സമൂഹത്തിന്റെ ശക്തമായ ഇടപെടലാണ് വേണ്ടതെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത ആസൂത്രണ കമ്മീഷന്‍ അംഗം ബി.ഇക്ബാല്‍ പറഞ്ഞു,

ആകെയുള്ള 60 ഏക്കര്‍ ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബാക്കിയുളളത് 18 ഏക്കറാണ്. സഹകരണ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുള്ള മാറ്റം പൂര്‍ണ്ണമാകാന്‍ ഒരുപാട് ദൂരം പോകണം. കാക്കനാട്ടേക്ക് രോഗികള്‍ക്ക് എത്തിപ്പെടാനുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. ജീവനക്കാരുടെ കുറവ്, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ അ‌ഭാവം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഏതൊക്കെ മേഖലകളില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാണിക്കാന്‍ സമൂഹത്തിന് ജാഗ്രതയുണ്ടാകണം. ക്യാന്‍സര്‍ സെന്ററിന്റെയും മെഡിക്കല്‍ കോളേജിന്റെയും വികസനം വേഗത്തിലാക്കാനുള്ള ചര്‍ച്ചയായിരുന്നു ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസന ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News