‌‌‌കാസര്‍കോട് ചികിത്സക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ പീഡിപ്പിച്ചു

Update: 2018-04-22 04:12 GMT
Editor : Alwyn K Jose
‌‌‌കാസര്‍കോട് ചികിത്സക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ പീഡിപ്പിച്ചു
Advertising

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.

Full View

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാസര്‍കോട് രാജപുരത്തെ ബന്ധുവീട്ടില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയാണ് പീഡനത്തിനിരയായത്. യുവതിയെ പീഡിപ്പിച്ച മൂന്ന് പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

ഒരാഴ്ച മുമ്പ് അസുഖത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി താല്‍ക്കാലിക ജീവനക്കാരനായ കിഷോറുമായി പരിചയത്തിലായി. പിന്നീട് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് കിഷോര്‍ തന്റെ ഓട്ടോയില്‍ കയറ്റി പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കളെയും കിഷോര്‍ ഓട്ടോയില്‍ ഒപ്പം കൂട്ടി. ഒരു ലോഡ്ജില്‍ എത്തിച്ച ശേഷം അവിടെ ദിവസങ്ങളോളം പാര്‍ച്ച് മൂന്നുപേരും കൂടി പീഡിപ്പിച്ചെന്നാണ് പരാതി. ആഗസ്റ്റ് 24ന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കിഷോറും സുഹൃത്തുക്കളും ഇറക്കിവിട്ട് കടന്നുകളഞ്ഞെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ ഉദുമ ബാര കുണ്ടംകുളംപാറയിലെ കിഷോര്‍, സുഹൃത്തുക്കളായ മഞ്ജുനാഥ്, ബാര മുക്കുന്നോത്തെ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൂന്നുപേരെയും കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News