എടിഎം തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല

Update: 2018-04-22 09:21 GMT
എടിഎം തട്ടിപ്പുകള്‍ ആവര്‍ത്തിക്കുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല
Advertising

ഇന്നലെ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന തട്ടിപ്പടക്കം ഏഴ് കേസുകളാണ് നിലവിലുള്ളത്.

Full View

സംസ്ഥാനത്ത് എടിഎം തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ഇന്നലെ തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന തട്ടിപ്പടക്കം ഏഴ് കേസുകളാണ് നിലവിലുള്ളത്.

സംസ്ഥാനത്ത് തിരുവനന്തപുരം നഗരത്തിലാണ് ആദ്യമായി എടിഎം തട്ടിപ്പ് നടന്നത്. ദിവസങ്ങള്‍ക്കകം തന്നെ കേസില്‍ ഒരാളെ പോലീസ് പിടികൂടി. പിടിയിലായ ഗബ്രിയേല്‍ മരിയക്കൊപ്പം കേസില്‍ പ്രതികളായ നാല് പേരും രാജ്യം വിട്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്നലെ കഴക്കൂട്ടത്ത് ഉണ്ടായ തട്ടിപ്പടക്കം ഏഴ് കേസുകളാണുള്ളത്. ഇതില്‍ 35 പരാതികളുടെ അടിസ്ഥാനത്തില്‍ ആറ് കേസുകളില്‍ റൊമാനിയക്കാരായ അഞ്ച് പേരാണ് പ്രതികള്‍.

രാജ്യം വിട്ട നാല് പ്രതികളെ കേരളത്തിലെത്തിക്കാന്‍ ഇന്‍റര്‍ പോളിന്റെ സഹായം തേടേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ നടപടികളൊന്നുമായില്ല. സംസ്ഥാനത്തെ മുഴുവന്‍ എടിഎം കൌണ്ടറുകള്‍ക്കും മുഴുസമയ സുരക്ഷ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ നിരവധി ജാഗ്രതാ നിര്‍ദേശങ്ങളാണ് സംസ്ഥാന പോലീസ് നല്‍കിയത്. ഇതിനിടയിലാണ് ഇന്നലെ കഴക്കൂട്ടത്ത് ഐസിഐസിഐ എടിഎം കൌണ്ടറില്‍ നിന്ന് ടെക്നോപാര്‍ക്ക് ജീവനക്കാരന് 10000 രൂപ നഷ്ടമായത്.

Tags:    

Similar News