ബാര്‍കോഴ കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക
ബാര്‍കോഴ കേസ് അട്ടിമറിയിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി, എസ്‌പി ആര്‍ സുകേശന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന പ്രാഥമിക അന്വേഷണത്തിലാണ് നടപടി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുക. അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ശങ്കര്‍ റെഡ്ഡി ഹര്‍ജി നല്‍കിയിരുന്നു.
ഹൈക്കോടതിയുടെ അനുമതി ലഭിച്ച ശേഷമാണ് അന്വേഷണം പൂര്‍ണ്ണമായി ആരംഭിച്ചതെന്നും അതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെടും. തിരുവനന്തപുരം റെയ്‌ഞ്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി വരുന്നത്. കെ എം മാണിക്കെതിരായ തെളിവുകള്‍ പരിഗണിക്കരുതെന്ന് ശങ്കര്‍ റെഡ്ഡി എസ്‌പിക്ക് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം.