സംഗീതത്തിന്റെ സങ്കടകടലുമായി എം. ജയചന്ദ്രന്‍ അയ്യപ്പസന്നിധിയില്‍

Update: 2018-04-22 18:01 GMT
Editor : Ubaid
സംഗീതത്തിന്റെ സങ്കടകടലുമായി എം. ജയചന്ദ്രന്‍ അയ്യപ്പസന്നിധിയില്‍
Advertising

ഭക്തിഗാനങ്ങളിലെ രീതിമാറ്റം അനുകൂലിയ്ക്കാന്‍ ഇനിയും ജയചന്ദ്രന് ആയിട്ടില്ല. രാവിലെ പതിനൊന്നു മണിയോടെയാണ് ജയചന്ദ്രന്‍ സന്നിധാനത്തെത്തിയത്

Full View

സംഗീതത്തിന്റെ സങ്കട കടലുമായി ഇക്കുറിയും സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ശബരിമലയിലെത്തി. അയ്യപ്പനെ കാണാന്‍. എല്ലാം സമര്‍പ്പിച്ച് മലയിറങ്ങാന്‍. രാവിലെയെത്തിയ ജയചന്ദ്രന്‍ ഹരിവരാസനവും തൊഴുതു. നിരവധി തവണ ശബരിമലയില്‍ എത്തിയിട്ടുണ്ടെങ്കിലും മണ്ഡല സീസണില്‍ ആദ്യമായാണ് ജയചന്ദ്രന്‍ മലചവിട്ടിയത്. അയ്യനെ കാണാന്‍ ഇത്രയധികം തീര്‍ത്ഥാടകരുടെ തിരക്ക് കണ്ടതും ആദ്യം.

ഇനി അല്‍പം സംഗീതത്തെ കുറിച്ച്. ഭക്തിഗാനങ്ങളിലെ രീതിമാറ്റം അനുകൂലിയ്ക്കാന്‍ ഇനിയും ജയചന്ദ്രന് ആയിട്ടില്ല. രാവിലെ പതിനൊന്നു മണിയോടെയാണ് ജയചന്ദ്രന്‍ സന്നിധാനത്തെത്തിയത്. വൈകിട്ട് ദീപാരാധനയും തൊഴുതു. ഒടുവില്‍ തന്റെ ഗുരുവായ ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഹരിവരാസനം ശ്രീകോവിലിനു മുമ്പില്‍ നിന്ന് കേട്ടു. ഒപ്പം പാടി.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News