കാസര്‍കോട് ദേശീയ പാതകളിലെ ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല
കാസര്‍കോട് ജില്ലയിലെ ദേശീയ പാതകളില്‍ 114 ക്യാമറകളാണ് കെല്‍ട്രോണ്‍ സ്ഥാപിച്ചത്. ഇതില്‍ 80 ശതമാനം ക്യാമറകളും പ്രവര്‍ത്തനരഹിതമാണ്.
ഗതാഗത നിയമലംഘനവും അതിവേഗവും പിടികൂടാന്‍ കാസര്‍കോട് ജില്ലയില്‍ സ്ഥാപിച്ച ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. കാസര്‍കോട് ജില്ലയിലെ ദേശീയ പാതകളില്‍ 114 ക്യാമറകളാണ് കെല്‍ട്രോണ്‍ സ്ഥാപിച്ചത്. ഇതില്‍ 80 ശതമാനം ക്യാമറകളും പ്രവര്‍ത്തനരഹിതമാണ്.
വാഹനങ്ങളുടെ അതിവേഗം പിടികൂടാനായി കാസര്‍കോട് ജില്ലിയിലെ ദേശീയ പാതയില്‍ സ്ഥാപിച്ച ക്യാമറകളാണിത്. ക്യാമറ സ്ഥാപിച്ച ആദ്യ നാളില്‍ ദേശീയ പാതകളില്‍ വാഹനങ്ങള്‍ വേഗത നിയന്ത്രിച്ചിരുന്നു. എന്നാല്‍ സ്ഥാപിച്ച ക്യാമറകളില്‍ അതികവും പ്രവര്‍ത്തരഹിതമായതോടെ വാഹനങ്ങള്‍ പിന്നെയും ചീറിപ്പായാന്‍ തുടങ്ങി. കെല്‍ട്രോണാണ് ക്യമാറകള്‍ സ്ഥാപിച്ചത്. പ്രവര്‍ത്തന രഹിതമായ ക്യാമറകളുടെ അറ്റകുറ്റ പണി നടത്താനോ മാറ്റിസ്ഥാപിക്കാനോ കെല്‍ട്രോണ്‍ തയ്യാറായില്ല. ഇതാണ് ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാവാന്‍ കാരണം.
വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാന്‍ ഇപ്പോള്‍ പൊലീസ് ഉപയോഗിക്കുന്ന രീതി ഇതാണ്. റോഡില്‍ സ്പീഡ് ബ്രോക്കര്‍ സ്ഥാപിച്ച് ഒഴിഞ്ഞ സ്ഥലങ്ങളില്‍ ചെങ്കല്ലുകള്‍ നിരത്തി റോഡിന്റെ വീതി കുറക്കുന്ന രീതി.