ഹര്‍ത്താല്‍; ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്കാന് ഡിജിപിക്ക് നിര്‍ദേശം
വാഹനം തടസ്സപ്പെടുത്തുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി.....
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്കാന് പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. വാഹനം തടസ്സപ്പെടുത്തുകയോ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.