മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതിന്റെ കാരണം നിരത്തി ജനയുഗം മുഖപ്രസംഗം

Update: 2018-04-22 09:46 GMT
Editor : Muhsina
മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതിന്റെ കാരണം നിരത്തി ജനയുഗം മുഖപ്രസംഗം
Advertising

ഒന്നാം പേജിലാണ് ചീഫ് എഡിറ്റര്‍ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസാധാരണമായ..

മന്ത്രിസഭായോഗത്തില്‍ സിപിഐ വിട്ടുനിന്നതിന്റെ കാരണം വിശദീകരിച്ച് ജനയുഗം മുഖപ്രസംഗം. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് കാരണമായതെന്ന് പറയുന്ന മുഖപ്രസംഗം, ഈ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലെത്തിച്ചുവെന്നും വിലിയിരുത്തുന്നു. പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം തയ്യാറാക്കിയിരുക്കുന്നത്.

Full View

മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നത് സംബന്ധിച്ച് ഇന്നലെ തന്നെ മന്ത്രി ഇ ചന്ദ്രശേഖരനും സിപിഐയും നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാട് ആവര്‍ത്തിക്കുകയാണ് ജനയുഗത്തിലെ മുഖ പ്രസംഗത്തിലൂടെ കാനം രാജേന്ദ്രന്‍. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് മന്ത്രിമാരും പാര്‍ട്ടിയും തീരുമാനമെടുത്തതെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു. അസാധാരണമായ സാഹചര്യമാണ് സിപിഐയെ അതിന് നിര്‍ബന്ധിതമാക്കിയത്. അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചത്. കോടതി പരാമര്‍ശം തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ തുടര്‍ന്നുള്ള നിലനില്‍പിന്‍റെ സാധുത ചോദ്യം ചെയ്യുന്നതായിരുന്നു. മന്ത്രി പദവിയിലിരുന്നുകൊണ്ട് സര്‍ക്കാരിന്‍റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വ ലംഘനമാണെന്ന് തിരിച്ചറിയാന്‍ കോടതി വിധി വരെ കാത്തിരിക്കേണ്ടതില്ലെന്ന് സിപിഐ പരിഹസിക്കുന്നു. കോടതി പരമാര്‍ശം വന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത് ജനാധിപത്യമൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണ്.

ഈ സാഹചര്യത്തിലാണ് സിപിഐ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന‍് തീരുമാനിച്ചത്. എല്‍ഡിഎഫില്‍ ജനം അര്‍പ്പിച്ച വിശ്വാസനത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ മുന്നണിയിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. തോമസ് ചാണ്ടി വിഷയത്തില്‍ എല്ലാ നിയമസാധ്യതകള്‍ക്കും സിപിഐ ക്ഷമാപൂര്‍വം കാത്തിരുന്നു. പൊതുവേദിയില്‍ സെക്രട്ടറിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചപ്പോള്‍പോലും മുന്നണി മര്യാദ ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഐ ശ്രമിച്ചുവെന്ന് മുഖപ്രസംഗത്തിലൂടെ കാനം വ്യക്തമാക്കുന്നു.എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയശേഷവും എല്‍ഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങളുടെ ന്യായമായ വികാരങ്ങളെ നിരാകരിക്കുന്ന സംഭവങ്ങള്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കര്‍ശന നിലപാടിലേക്ക് നീങ്ങാന്‍ സിപിഐ നിര്‍ബന്ധിതമായതെന്നും ചൂണ്ടിക്കാട്ടിയാണ് ജനയുഗം മുഖംപ്രസംഗം അവസാനിപ്പിക്കുന്നത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News