രാജിവെച്ചതിന് പിന്നാലെ ചാണ്ടിക്കെതിരെ നിലപാട് കൂടുതല്‍ കടുപ്പിച്ച് സിപിഐ

Update: 2018-04-22 09:48 GMT
Editor : Muhsina
രാജിവെച്ചതിന് പിന്നാലെ ചാണ്ടിക്കെതിരെ നിലപാട് കൂടുതല്‍ കടുപ്പിച്ച് സിപിഐ
Advertising

കായല്‍ കയ്യേറ്റം അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍നടപടികള്‍ ആരംഭിക്കാനാണ് റവന്യൂവകുപ്പിന്‍റെ നീക്കം. കളക്റുടെ റിപ്പോര്ട്ടും ഫയലും..

മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ തോമസ് ചാണ്ടിക്കെതിരെ നിലപാട് കൂടുതല്‍ കടുപ്പിച്ച് സിപിഐ. കായല്‍ കയ്യേറ്റം അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍നടപടികള്‍ ആരംഭിക്കാനാണ് റവന്യൂവകുപ്പിന്‍റെ നീക്കം. കളക്റുടെ റിപ്പോര്ട്ടും ഫയലും ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ ആരംഭിക്കാനാണ് റവന്യൂവകുപ്പിന്റെ തീരുമാനം.

Full View

ആലപ്പുഴ കളക്റുടെ റിപ്പോര്‍ട്ടും അതിന്മേല്‍ എജിയുടെ നിയമോപദേശവും ചീഫ് സെക്രട്ടറിയുടെ പക്കലാണ് ഇപ്പോഴുള്ളത്.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികളുടെ ഭരണപരമായ സാധുത പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് ചാഫ്സെക്രട്ടറി നല്‍കും.അതിന് ശേഷം റവന്യൂസക്രട്ടറിക്ക് റിപ്പോര്‍ട്ടും, നിയമോപദശവും നല്‍കും.അത് കിട്ടുന്ന മുറക്ക് തുടര്‍നടപടികള്‍ ആലോചിക്കാനാണ് റവന്യൂവകുപ്പിന്‍റെ നീക്കം.മമാര്‍ത്താണഡം കായലില്‍ജലനിരപ്പ് താഴുന്നതിനുസരിച്ച് സര്‍വ്വെ നടപടികള്‍ ആരംഭിക്കും. മുന്‍ ഭൂ രേഖകള്‍, ഉപഗ്രഹചിത്രങ്ങള്‍ എന്നിവ പരിശോധിക്കും. ഇത് വഴി ഭൂവിസ്ത്രൃതിലുണ്ടായ മാറ്റം കണ്ടെത്താനാകുമെന്നാണ് റവ്യൂവകുപ്പിന്‍റെ പ്രതീക്ഷ.കായലോ വയലോ കയ്യേറിയിട്ടുണ്ടെങ്കില്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് റവന്യൂവകുപ്പിന്‍റെ പ്രതീക്ഷ.

കയ്യേറ്റം കണ്ടെത്തിയാല്‍ വാട്ടര്‍വേള്‍ഡ് കന്പനിക്ക് നോട്ടീസ് നല്‍കും.തുടര്‍ന്ന് തോമസ് ചാണ്ടിക്കും കന്പനിക്കും പറയാനുള്ളത് കേള്‍ക്കും.ഈ ഘടത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കുന്നതടക്കമുള്ള നടപടികള്‍ പഴുതടച്ച് സ്വീകരിക്കാനാണ് നീക്കം.ഭൂമി നികത്തിയെങ്കില്‍ അത് പൂര്വ്വ സ്ഥിതിയിലാക്കുക,കയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കുക തുടങ്ങിയ നടപടികളുമുണ്ടാകും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News