വ്യാജ യാത്രാപ്പടി കൈക്കലാക്കിയതായി രേഖകള്‍; പ്രയാറിനും അജയ് തറയിലിനുമെതിരെ അന്വേഷണം

Update: 2018-04-22 08:10 GMT
Editor : Muhsina
വ്യാജ യാത്രാപ്പടി കൈക്കലാക്കിയതായി രേഖകള്‍; പ്രയാറിനും അജയ് തറയിലിനുമെതിരെ അന്വേഷണം
Advertising

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലക്യഷ്ണനും, മുന്‍ അംഗം അജയ് തറയിലും യാത്രാബത്തയുടെ പേരില്‍ ക്യത്രിമം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. തിരുവനന്തപുരത്ത് നടന്ന..

ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലക്യഷ്ണനും, മുന്‍ അംഗം അജയ് തറയിലും യാത്രാബത്തയുടെ പേരില്‍ ക്യത്രിമം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത് ഒപ്പിട്ട ദിവസം തന്നെ ശബരിമലയില്‍ ആയിരുന്നുവെന്ന് കാണിച്ച് യാത്രാബത്ത കൈപ്പറ്റിയതായാണ് വ്യക്തമാകുന്നത്.

Full View

മിനുട്സ് പ്രകാരം 2016 ഓഗസ്റ്റ് 16-ന് പ്രയാര്‍ ഗോപാലക്യഷ്ണനും,അജയ് തറയിലും തിരുവനന്തപുരത്ത് നടന്ന ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുകോടി പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയുടെ പൊതുമരമാത്ത് നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതടക്കം 26 പ്രധാന തീരുമാനങ്ങള്‍ യോഗത്തില്‍ എടുക്കുകയും ചെയ്തു. പക്ഷെ ഓഗസ്റ്റ് 16-ന് തന്നെ ചിതറയില്‍ നിന്ന് ശബരിമലക്ക് യാത്ര ചെയ്തുവെന്ന് കാണിച്ച് പ്രയാര്‍ മറ്റൊരു യത്രാബത്തയും കൈക്കലാക്കി. അജയ് തറയിലാവട്ടെ ആലുവയില്‍ നിന്ന് ശബരിമലക്ക് യാത്ര ചെയ്തുവെന്ന് കാണിച്ചാണ് ഓഗസ്റ്റ് 16-ന് തന്നെ മറ്റൊരു യാത്രാബത്തയും എഴുതി വാങ്ങിയത്. രേഖപ്പെടുത്തിയിരിക്കുന്ന സമയം അനുസരിച്ച് ബോര‍്ഡ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ശബരിമലയില്‍ എത്താന്‍ ഇരുവര്‍ക്കും കഴിയില്ല. ഈ സാഹചര്യത്തില്‍ യാത്രബത്തയില്‍ ഒന്ന് വ്യാജമാണന്നാണ് ദേവസ്വം വകുപ്പിന്റെ നിഗമനം.

വിഷയം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. ഇരുവരും പങ്കെടുക്കാത്തത് ദേവസ്വം ബോര്‍ഡ് യോഗത്തിലാണങ്കില്‍ അന്നത്തെ ദിവസം കോടികളുടെ കരാര്‍ നല്‍കിയതിന് പിന്നില്‍ ദേവസ്വം സെക്രട്ടറിയായിരുന്ന വിഎസ് ജയകുമാര്‍ ആയിരിക്കുമെന്ന സംശയവും സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News