കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിപ്രവേശം; എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ്

Update: 2018-04-22 11:14 GMT
Editor : Jaisy
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിപ്രവേശം; എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ്
Advertising

മഹാസമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് മീഡിയവണിനോട് പറഞ്ഞു

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിപ്രവേശം സംബന്ധിച്ച് എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. മഹാസമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നും മോന്‍സ് ജോസഫ് മീഡിയവണിനോട് പറഞ്ഞു.

Full View

മഹാസമ്മേളനത്തിന്റെ ഭാഗമായ പ്രകടനം അല്പസമയത്തിനുള്ളില്‍ ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് പൊതു സമ്മേളനം നടക്കുക. മുന്നണി പ്രവേശം സംബന്ധിച്ച് കേരള കോണ്‍ഗ്രസിനുള്ളില്‍ രണ്ട് നിലപാടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് മോന്‍സ് ജോസഫ് നടത്തിയിരിക്കുന്നത്. ഇരു മുന്നണികളും ക്ഷണിക്കുന്നത് കേരളാ കോണ്‍ഗ്രസിന്റെ ശക്തി കണ്ടിട്ടാണ്. എന്നാല്‍ ഏത് മുന്നണിക്കൊപ്പം എന്നത് മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടിവരും. എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ നിലപാട് എടുക്കാന്‍ സാധിക്കില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

ഇടത്തേക്ക് പോകാനുള്ള മാണിയുടേയും ജോസ് കെ. മാണിയുടേയും തീരുമാനത്തിന് തിരിച്ചടിയാണ് ജോസഫ് വിഭാഗത്തിന്റെ ഈ നിലപാടുകള്‍ കഴിഞ്ഞ ദിവസം യുഡിഎഫിലേക്ക് അടുക്കാനുള്ള ചില സൂചനകള്‍ മോന്‍സ് ജോസഫ് നല്കിയിരുന്നു.
ആയതുകൊണ്ട് തന്നെ വൈകിട്ട് നടക്കുന്ന പൊതു സമ്മേളത്തില്‍ ഇവരുടെ പ്രസംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മുന്നണിപ്രവേശം സജീവ ചര്‍ച്ചയാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News