ഹയര്‍ സെക്കന്ററി ഫലം നാളെ പ്രഖ്യാപിക്കും
നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്
ഹയര്‍ സെക്കന്ററി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഫലവും നാളെ പ്രഖ്യാപിക്കും.
ഈ വര്‍ഷം 4,60,743 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,61,683 പേര്‍ റെഗുലര്‍ വിദ്യാര്‍ഥികളാണ്. 28,750 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. 63 കേന്ദ്രങ്ങളിലായിട്ടായിരുന്നു മൂല്യനിര്‍ണയം. കഴിഞ്ഞ വര്‍ഷം 83.5 ആയിരുന്നു വിജയശതമാനം. 82നും 83 ശതമാനത്തിനും ഇടയിലാകും ഇത്തവണത്തെ വിജയശതമാനമെന്നാണ് സൂചന.
ഫലം കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. മോഡറേഷനില്‍ നേരിയ വര്‍ധന വരുത്താന്‍ പരീക്ഷാ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 മാര്‍ക്കായിരുന്നു മോഡറേഷന്‍. വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് മോഡറേഷന്‍ ഇല്ല. നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് പ്ലസ് ടുവിന് തുല്യമായ മോഡറേഷനുണ്ടാകും.