ഉദ്യോഗസ്ഥ തലത്തില്‍ മോണിറ്ററിംങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം
ഐ എ എസുകാര്‍ മന്ത്രിമാരുടെ പരിഗണനക്ക് അയക്കുന്ന ഫയലുകള്‍ വിശദമായി പഠിക്കണമെന്ന് പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും,അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി....
ഐ എ എസ് ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മില്‍ പോര് മുറുകിയതോടെ ഉദ്യോഗസ്ഥ തലത്തില്‍ മോണിറ്ററിംങ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.മന്ത്രിമാര്‍ക്ക് മുന്നിലെത്തുന്ന ഫയലുകള്‍ പഠിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പ്രൈ വറ്റ് സെക്രട്ടറിമാര്‍ക്കും,അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും നല്‍കി.സര്‍ക്കാരുമായിഇടഞ്ഞ് നില്‍ക്കുന്ന ഐ എ എസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഐ എ എസ് പോര് രൂക്ഷമായ സാഹചര്യത്തില്‍ ഒരു തരത്തിലുള്ള വിവാദത്തിലും പെടാതിരിക്കാനുള്ള മുന്‍ കരുതലുകളാണ് മുഖ്യമന്ത്രി എടുക്കുന്നത്.ഫയലുകള്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ എത്തുന്നതിന് മുന്പ് മറ്റ് ഉദ്യോഗസ്ഥരെ വെച്ച് കര്‍ശന പരിശോധന നടത്തും.സെക്രട്ടറിമാര്‍ മുന്നോട്ട് നീക്കുന്ന ഫയലുകള്‍ ഏതക്കെയാണന്ന കാര്യത്തിലും നിരീക്ഷണം ഉണ്ടാവും.
ഐ എ എസുകാര്‍ മന്ത്രിമാരുടെ പരിഗണനക്ക് അയക്കുന്ന ഫയലുകള്‍ വിശദമായി പഠിക്കണമെന്ന് പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും,അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തയിന് ശേഷമേ മറുപടി നല്‍കാവൂ.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സെക്രട്ടേറിയേറ്റിലെ ഇടത് അനുകൂല സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.സര്‍ക്കാരുമായി അകന്ന് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിക്കും.സര്‍ക്കാരിനെതിരായ ഗൂഢാലോചന ഉണ്ടാവാന്‍ സാധ്യതയുണ്ടന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നീക്കങ്ങള്‍.
സര്‍ക്കാരും ഐഎഎസുകാരും തമ്മില്‍ നല്ല ബന്ധമെന്ന് കോടിയേരി
ഐഎസ്സുകാര്‍ സര്‍ക്കാരുമായി നല്ല സഹകരണത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറിച്ചുള്ള പ്രചരണം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. ചിലരുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ആഗ്രഹിക്കില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.