കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

Update: 2025-03-21 02:02 GMT
Editor : Lissy P | By : Web Desk
heat,Kerala , Yellow alert ,latest malayalam news,കാലാവസ്ഥ,കനത്തചൂട്,ചൂട് കൂടും,കാലാവസ്ഥാ മുന്നറിയിപ്പ്
AddThis Website Tools
Advertising

കോഴിക്കോട്:കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.ചൂടിനൊപ്പം അൾട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതിൽ വർധനയുണ്ടായിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News