നിലമ്പൂർ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി രാജി പിൻവലിച്ചു
യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളുടെ നിർദേശ പ്രകാരമായിരുന്നു ചർച്ച
Update: 2025-03-21 03:29 GMT

മലപ്പുറം: മലപ്പുറം നിലമ്പൂർ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി രാജി പിൻവലിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഷരീഫ് കുറ്റൂർ നിലമ്പൂർ മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളുടെ നിർദേശ പ്രകാരമായിരുന്നു ചർച്ച.
മുനവ്വറലി തങ്ങളുടെ തീരുമാനങ്ങൾ അംഗീകരിക്കാനും മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. നേരത്തെ പാർട്ടി അച്ചടക്ക നടപടി നേരിട്ട അൻവർ ഷാഫിയെ യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് ലീഗ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി രാജി വെച്ചത്.