കേരള ബാങ്ക് 21 മാസത്തിനകം സജ്ജമാകുമെന്ന് തോമസ് ഐസക്
അതിവേഗത്തില്‍ സഹകരണ ബാങ്കുകളെ ആധുനിക രീതിയില്‍ നവീകരിക്കും
കേരള ബാങ്ക് ഇരുപത്തിയൊന്ന് മാസത്തിനകം സജ്ജമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. അതിവേഗത്തില്‍ സഹകരണ ബാങ്കുകളെ ആധുനിക രീതിയില്‍ നവീകരിക്കും. സഹകരണ ബാങ്കുകളെ മുന്നോട്ട് കൊണ്ടുപോകാന്‍ കേരള ബാങ്ക് അനിവാര്യമാണെന്ന് കേരള ബാങ്കിനെ കുറിച്ച് പഠിച്ച കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള സഹകരണ ബാങ്ക് എന്ന പേരിലായിരിക്കും കേരള ബാങ്ക് നിലവില്‍ വരിക. പതിനെട്ട് മുതല്‍ 21 മാസത്തിനുള്ളില്‍ ബാങ്ക് പൂര്‍ണമായും സജ്ജമാകും. റിസര്‍വ് ബാങ്ക് റെഗുലേറ്ററി അതോറിറ്റി നിഷ്കര്‍ഷിക്കുന്ന നിലയിലായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനം. പ്രാഥമിക ബാങ്കുകളെ ആധുനിക രീതിയില്‍ നവീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സഹകരണ ബാങ്കുകളിലെ ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചതിനുശേഷം നടപ്പാക്കും. ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഡോ. എംഎസ് ശ്രീറാം ചെയര്‍മാനായ കമ്മിറ്റിയാണ് കേരള ബാങ്ക് അനിവാര്യമാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.